വന്യജീവി ആക്രമണം മൂലമുള്ള ജീവഹാനിക്കും കൃഷിനാശത്തിനും നഷ്ടപരിഹാര തുകയിൽ 100% വർദ്ധനവ് ഉണ്ടാകും; കൃഷിനാശം സംഭവിച്ച കർഷകർക്ക് കുടിശ്ശിക കൂടാതെ നഷ്ടപരിഹാരം വിതരണം ചെയ്യും; കാർഷികാഭിവൃദ്ധി ഫണ്ടിൽനിന്ന് 119 കോടി രൂപ അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്

വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് കുടിശ്ശിക കൂടാതെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് കാർഷികാഭിവൃദ്ധി ഫണ്ടിൽനിന്ന് 119 കോടി രൂപ അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് . വിളനാശ ഇൻഷുറൻസിനായി ആറ് കോടി രൂപ അനുവദിക്കുന്നതിനുള്ള ഭരണാനുമതി നൽകിയതായും മന്ത്രി അറിയിച്ചു. തിരുവമ്പാടിയിൽ നടന്ന 'കർഷക -സുരക്ഷ വന്യജീവി സംഘർഷ ലഘൂകരണം'സംസ്ഥാന തല കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണം മൂലമുള്ള ജീവഹാനിക്കും കൃഷിനാശത്തിനും നഷ്ടപരിഹാര തുകയിൽ 100% വർദ്ധനവ് ഉണ്ടാകും.
നഷ്ടപരിഹാരവും ഇൻഷുറൻസ് തുകയും കുടിശ്ശികയില്ലാതെ വേഗത്തിൽ കർഷകരിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നഷ്ടപരിഹാരം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി നടപടിക്രമങ്ങൾ ലളിതവും വേഗത്തിലുമാക്കും. സാങ്കേതികവിദ്യയിലൂടെ വന്യജീവി സംഘർഷത്തിന് പരിഹാരം കാണും.
ആന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യജീവികൾ മൂലം രൂക്ഷമായ കൃഷിനാശം നേരിടുന്ന പ്രദേശങ്ങളിൽ പ്രദേശത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ച് ശാസ്ത്രീയവും സാങ്കേതികവുമായ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കും. കാർഷിക മേഖലയുടെ വികസനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ബ്ലോക്ക്ചെയിൻ, ഡ്രോൺ ടെക്നോളജി, ഹൈടെക് ഫാമിങ്, പ്രിസിഷൻ ഫാമിങ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























