കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ട്രാക്ടറിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രദീപ്, സത്യ എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് കോതമംഗലം നേര്യമംഗലം റോഡില്‍വച്ചായിരുന്നു അപകടമുണ്ടായത്. പാറപ്പൊട്ടിക്കാന്‍ ആവശ്യമായ യന്ത്രങ്ങള്‍ ഘടിപ്പിച്ചിരുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ട്രാക്ടര്‍ എതിരെ വന്ന കാറിലേയ്ക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാക്ടര്‍ റോഡിലേയ്ക്ക് തലകീഴായി മറിഞ്ഞു.
അപകടത്തില്‍ ഗുതുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























