സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍

സുഹൃത്തായ യുവതിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശില്‍ കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇറച്ചിവെട്ടുകാരനായ ഷാഫി ഇയാളുടെ കടയിലെ ജീവനക്കാരനായ ഗുരുവുലു എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.
വിജയവാഡയില്‍ സെപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭവാനിപുരത്തുള്ള സ്വന്തം വീട്ടിലേക്ക് കല്യാണിയെ വിളിച്ചുവരുത്തിയ ഷാഫി പണമിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തര്‍ക്കം രൂക്ഷമായതിനിടെ ഷാഫി കത്തി ഉപയോഗിച്ച് കല്യാണിയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് മൃതദേഹം ഒന്‍പത് കഷ്ണങ്ങളായി മുറിച്ച് കടയിലെ ജീവനക്കാരനായ ഗുരുവുലുവിന്റെ സഹായത്തോടെ ഗൊല്ലപൂഡി പ്രദേശത്തെ കനാലില്‍ തള്ളുകയായിരുന്നു. തലയില്ലാത്ത മൃതദേഹം കണ്ട പ്രദേശവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കനാലിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി മറ്റുശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൊലപാതകത്തിന് പിന്നില്‍ ഷാഫിയാണെന്ന് പൊലീസ് കണ്ടെത്തിയത്.
ഭാര്യയേയും മക്കളെയും ഗുണ്ടൂരിലെ വീട്ടിലേയ്ക്ക് അയച്ച ശേഷമായിരുന്നു ഷാഫി കല്യാണിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ കൊലപാതകത്തിന് പിന്നിലെ കാരണങ്ങളും മറ്റുവിവരങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha

























