നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്

ഓട്ടോക്കൂലിയെച്ചൊല്ലി യാത്രക്കാരും ഡ്രൈവറും തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. വഴിയാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബംഗളൂരുവില്‍ രണ്ട് യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ മൂന്നാം സെക്ടറില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
യുവതികളും ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും പിന്നീടത് കൈയാങ്കളിയില്‍ കലാശിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ മറ്റൊരു യുവതി ഇടപെട്ടാണ് ഇവരെ ശാന്തരാക്കിയത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേര്‍ പ്രതികരണങ്ങളുമായെത്തി. തര്‍ക്കത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കണമെന്നും സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha

























