സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

കേരളത്തില്‍ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. ഏകദേശം 600 മുതല്‍ 800 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യത കുറവ് ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാലാണിത്. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭിക്കാത്തതും ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്നതുമായ സാഹചര്യമുള്ളതിനാലാണ് വൈദ്യുതി നിയന്ത്രണം വേണ്ടിവരുന്നത്.
6.45മുതല്‍ രാത്രി 12 മണിവരെയുള്ള സമയത്താകും നിയന്ത്രണം വേണ്ടിവരിക. എന്നാല്‍ പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭിക്കുന്നപക്ഷംനിയന്ത്രണം ഒഴിവാക്കാനാകുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു. എല്‍നിനോ പ്രതിഭാസത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ മഴക്കുറവും അന്തരീക്ഷ താപനിലയിലെ വര്‍ദ്ധനവും കാരണം വൈദ്യുതി ഉപഭോഗം കൂടി. ഇത് മുന്‍കാലങ്ങളിലേതിനെക്കാള്‍ സെപ്തംബര്‍ മാസത്തില്‍ 1200 മെഗാവാട്ട് വരെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചു. മഴ ശക്തമല്ലാത്തതിനാല്‍ വൈദ്യുതി ഉപഭോഗത്തില്‍ കാര്യമായ കുറവ് കാണുന്നില്ലാത്തതും പ്രശ്‌നമുണ്ട്.
https://www.facebook.com/Malayalivartha

























