Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?

08 OCTOBER 2026 10:15 PM IST
മലയാളി വാര്‍ത്ത

 

വാഹന ഗതാഗതവകുപ്പിനോട് കട്ട കലിപ്പിൽ മുഖ്യമന്ത്രി വി ഡി സതീശൻ. ഇലക്ഷൻ സമയത്ത് താൻ നൽകിയ വാഗ്ദാനം പാലിക്കാൻ കഴിയാത്തതിലാണ് മുഖ്യമന്ത്രിക്ക് സങ്കടം. വാഹനമോഡിഫിക്കേഷനാണ് മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കിയത്. മോഡിഫിക്കേഷന്റെ കാര്യത്തിൽ സാധ്യമായതെല്ലാം  ചെയ്യണമെന്ന് മുഖ്യമന്ത്രി നേരിട്ട് നൽകിയ നിർദ്ദേശം പാലിക്കാൻ ഗതാഗതവകുപ്പിന് കഴിഞ്ഞില്ല.പകരം പഴയ ഉത്തരവ് പുതുക്കി ഇറക്കി. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിയമമില്ലെന്നാണ് വകുപ്പ് പറയുന്നത്. 


വാഹന മോഡിഫിക്കേഷനിൽ പുതിയ വിസ്‌മയങ്ങൾക്ക്‌ കാത്തിരുന്ന വാഹനപ്രേമികളെ വി ഡി സതീശൻ സർക്കാർ നിരാശരാക്കി .  തെരെഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ, എല്ലാവിധ മോഡിഫിക്കേഷനും അനുവദിക്കുമെന്ന്‌ പറഞ്ഞ്‌ മോഹിപ്പിച്ച മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ്‌ പറ്റിച്ചതാണെന്ന്‌ വാഹന പ്രേമികൾ  പറയുന്നു. . വാഹന മോഡിഫിക്കേഷന്‌ അനുമതി നല്‍കിയെന്ന പേരിൽ ബുധനാഴ്‌ച ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ്‌ വഞ്ചനയുടെ നേർചിത്രമായി. വാഹനങ്ങളില്‍ ഏഴ് തരം രൂപമാറ്റം അംഗീകരിക്കാമെന്നാണ് ഗതാഗത കമ്മീഷണറുടെ പേരിലുള്ള ഉത്തരവിലുള്ളത്‌. എന്നാൽ, ഇ‍ൗ ഏഴ്‌ മാറ്റങ്ങളും പൂർണമായും നിലവിലെ നിയമങ്ങൾ പ്രകാരം ചെയ്‌തു കൊണ്ടിരിക്കുന്നതു തന്നെയാണ്‌. കേന്ദ്ര മോട്ടോർ വാഹന നിയമം അനുശാസിക്കുന്നതിനപ്പുറം ഒരു മോഡിഫിക്കേഷനും പുതുതായി അനുവദിച്ചിട്ടില്ല. അക്കാര്യം ഉത്തരവിൽ തന്നെ വ്യക്തമാക്കുന്നുമുണ്ട്‌.


സർക്കാർ അധികാരമേറിയയുടൻ 18 മോഡിഫിക്കേഷൻ അനുവദിക്കുമെന്ന്‌ പറഞ്ഞ്‌ ഇറക്കിയ ഉത്തരവും തട്ടിപ്പായിരുന്നു. അന്ന്‌ അലോയ്‌ വീൽ, സ്‌റ്റിക്കർ, സൺ ഫിലിം തുടങ്ങിയ നിലവിൽ ചെയ്‌തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയായിരുന്നു പുതുതായി അനുവദിക്കുന്ന രീതിയിൽ അവതരിപ്പിച്ചത്‌. ഇപ്പോൾ ഇറങ്ങിയ ഉത്തരവിൽ വാഹനങ്ങളുടെ നിറം മാറ്റാം, വാഹനങ്ങളില്‍ എന്‍ജിന്‍ ടൈപ്പ് മാറ്റാം, വാഹനത്തിന്റെ ചേസില്‍ മാറ്റമോ വരുത്താം, വാഹനത്തിന്റെ ബോഡി സ്ട്രക്‌ച്ചർ മാറ്റാം, ഡീസല്‍ വാഹനങ്ങളും പെട്രോള്‍ വാഹനങ്ങളായാലും അതിന്റെ ഇന്ധനം സിഎന്‍ജിയിലേക്ക്‌ മാറ്റാം, ഭിന്നശേഷി സൗഹൃദ വാഹനമാക്കി മാറ്റാം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അനുവദിച്ചതായി പറയുന്നത്‌. എന്നാൽ, ഇതെല്ലാം നിലവിൽ കേന്ദ്ര നിയമം അനുസരിച്ച്‌ നടത്തുന്ന മാറ്റങ്ങൾ തന്നെയാണ്‌. എല്ലാ മാറ്റങ്ങളും ആർസിയിൽ കൃത്യമായി രേഖപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്‌.



നിറം മാറ്റം നിലവിൽ അനുവദനീയമാണ്‌. റജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയോടെ, ആര്‍സിയില്‍ രേഖപ്പെടുത്തി മാത്രമേ നിറം മാറ്റാവൂ. പുതിയ നിറം സി.എം.വി.ആര്‍. ചട്ടം 121 പ്രകാരമോ അതത്‌ സമയത്തെ എസ്ടിഎ തീരുമാനങ്ങള്‍ പ്രകാരമോ നിരോധിക്കപ്പെട്ടതാകാന്‍ പാടില്ല എന്നും ഉത്തരവിൽ പറയുന്നു. ഇത്‌ നിലവിലുള്ള വ്യവസ്ഥ തന്നെയാണ്‌. വാഹനത്തില്‍ ഉപയോഗിച്ച അതേ സ്‌പെസിഫിക്കേഷനിലുള്ള (ഒരേ മോഡല്‍, കപ്പാസിറ്റി, പവര്‍ മുതലായവ) എന്‍ജിന്‍ മാറ്റിവയ്ക്കാം എന്നു പറയുന്നതും നിലവിൽ സാധ്യമാണ്‌. പഴയ എന്‍ജിന്‍ നിര്‍മിച്ച അതേ കമ്പനിയുടെ എന്‍ജിനായിരിക്കണം. മറ്റേതെങ്കിലും വാഹനത്തിന്റെ എന്‍ജിന്‍ മാറ്റിവയ്ക്കുന്നത് അനുവദിക്കില്ല എന്നെല്ലാം ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്‌.


നിലവിലെ ചേസിനു പകരം അതേ തരത്തിലുള്ളതും അതേ കമ്പനിയുടെയും ചേസ്‌ മാറ്റിവയ്ക്കാമെന്ന്‌ പറയുന്നതും പുതിയതല്ല. ഒരു തരം വാഹനത്തിനായി നിര്‍മ്മിച്ച ഷാസി മറ്റൊരു തരം വാഹനത്തിനായി മാറ്റിയെടുക്കാന്‍ പാടില്ലെന്ന്‌ നിഷ്‌കർഷിക്കുന്നുണ്ട്‌. ബോഡി ഘടനയില്‍ മാറ്റം വരുത്താമെന്നു പറയുന്നതും തട്ടിപ്പാണ്‌. സി.എം.വി.ആര്‍. ചട്ടം 112 കര്‍ശനമായി പാലിച്ചു മാത്രമേ ഇ‍ൗ മാറ്റം വരുത്താവൂ എന്ന നിബന്ധന വെച്ചിട്ടുണ്ട്‌. നിലവിലും അങ്ങനെ തന്നെയാണ്‌.


അംഗീകൃത റിട്രോഫിറ്റ്മെന്റ് കിറ്റ് ഉപയോഗിച്ച് ഇന്ധനം മാറ്റാൻ അനുവദിക്കുന്നത്‌ പുതിയ മാറ്റമല്ല. ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍, വാഹന കമ്പനി ഡീലര്‍, സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക്‌ഷോപ്പ്, അംഗീകരിച്ച സര്‍വീസ് സ്റ്റേഷന്‍ എന്നിവര്‍ മുഖേന മാത്രമേ ഇന്ധനം മാറ്റാവൂ എന്ന്‌ നിലവിൽ നിബന്ധനയുള്ളതാണ്‌. അംഗീകൃത കണ്‍വേര്‍ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് പ്രൊപ്പല്‍ഷന്‍ സിസ്റ്റം മാറ്റാമെന്ന്‌ പറയുന്നുവെങ്കിലും അനുബന്ധമായി എല്ലാ പ്രവൃത്തികളും കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായിരിക്കണമെന്ന്‌ പ്രത്യേകം പറയുന്നുണ്ട്‌.


ഭിന്നശേഷി സൗഹൃദ വാഹനമാക്കുന്നത്‌ നിലവിൽ നടക്കുന്ന കാര്യം തന്നെയാണ്‌. ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍, വാഹന നിര്‍മ്മാതാവിന്റെ ഡീലര്‍, അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക്ഷോപ്പ് അല്ലെങ്കില്‍ സര്‍വീസ് സ്റ്റേഷന്‍ എന്നിവര്‍ മുഖേന മാത്രമേ സാധാരണ വാഹനങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാവൂ എന്നു പറയുന്നു. ഫലത്തിൽ വാഹനപ്രേമികളുടെ കണ്ണിൽപ്പൊടിയിടാനുള്ള തന്ത്രം മാത്രമാണ്‌ എംവിഡി നൽകിയ റിപ്പോർട്ട്‌ പ്രകാരം എന്ന നിലയിൽ ഉത്തരവ്‌. വാഹനപ്രേമികൾ ആഗ്രഹിക്കുന്ന മോഡിഫിക്കേഷനുകൾ പലതും നടപ്പാക്കാൻ കഴിയാത്തതാണ്‌. ഉയർന്ന ശബ്‌ദവും കടുത്ത ലൈറ്റുകളും സുരക്ഷയെ ബാധിക്കുന്ന തരം രൂപമാറ്റവുമാണ്‌ പലരും മോഡിഫിക്കേഷന്റെ പേരിൽ അനധികൃതമായി ചെയ്യുന്നത്‌. അതിന്‌ നിയമപരിരക്ഷ നൽകുക സാധ്യമല്ല.


എല്ലാ മാറ്റങ്ങളും ഗതാഗതവകുപ്പിന്‍റെ അനുമതിയോടെ മാത്രമേ പാടുള്ളു എന്ന് ഉത്തരവില്‍ പറയുന്നു. 1988-ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് അനുമതി വാങ്ങേണ്ടത്. വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (RC) രേഖപ്പെടുത്തുകയും വേണം

വാഹനങ്ങളുടെ നിറവും രൂപവും ഉള്‍പ്പെടെ മാറ്റാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. എന്‍ജിനും ഷാസിയും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ക്കാണ് അനുമതി. ഇന്ധന ടൈപ്പ് മാറ്റുന്നതിനും പ്രൊപ്പൽഷൻ സിസ്റ്റം പരിഷ്കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും അനുമതിയുണ്ട്. വിശദമായ ഉത്തരവ് ഗതാഗത കമ്മിഷണര്‍ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർമാർക്കും. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസർമാർക്കും സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസർമാർക്കും അയച്ചു.


റജിസ്റ്ററിംഗ് അതോറിറ്റിയുടെ അനുമതിയോടെ, ആർ.സിയിൽ രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ നിറം മാറ്റാൻ പാടുള്ളൂ. പുതിയ നിറം സി.എം.വി.ആർ. ചട്ടം 121 പ്രകാരമോ കാലാകാലങ്ങളിൽ നിലവിലുള്ള എസ്.ടി.എ. തീരുമാനങ്ങൾ പ്രകാരമോ നിരോധിക്കപ്പെട്ടതാകാന്‍ പാടില്ല.


വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള അതേ സ്പെസിഫിക്കേഷനിലുള്ള (ഒരേ മോഡൽ, കപ്പാസിറ്റി, പവർ മുതലായവ) എന്‍ജിന്‍ മാത്രമേ മാറ്റിവയ്ക്കാവൂ. പഴയ എന്‍ജിന്‍ നിര്‍മിച്ച അതേ കമ്പനിയുടെ എന്‍ജിനായിരിക്കുകയും വേണം. ഇത് ആർ.സിയിൽ രേഖപ്പെടുത്തുയും വേണം. മറ്റേതെങ്കിലും വാഹനത്തിന്‍റെ എൻജിൻ മാറ്റിവയ്ക്കുന്നത്  അനുവദിക്കില്ല.


നിലവിലെ ഷാസിയുടെ അതേ തരത്തിലുള്ളതും അതേ കമ്പനിയുടെയും പുതിയ ഷാസി മാറ്റിവയ്ക്കാം. ഇതും ആർ.സിയിൽ രേഖപ്പെടുത്തണം. ഒരു തരത്തിലുള്ള വാഹനത്തിനായി നിർമ്മിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി മാറ്റിയെടുക്കാൻ പാടില്ല.


സി.എം.വി.ആർ. ചട്ടം 112 കർശനമായി പാലിച്ചുകൊണ്ടുമാത്രമേ ബോഡി ഘടനയില്‍ മാറ്റം വരുത്താവൂ. ഇതും ആർ.സിയിൽ ചേര്‍ക്കണം.


ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർ, വാഹന കമ്പനി ഡീലർ, സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്‌ഷോപ്പ്, സംസ്ഥാന സർക്കാർ അംഗീകരിച്ച സർവീസ് സ്റ്റേഷൻ എന്നിവർ മുഖേന മാത്രമേ ഇന്ധനം മാറ്റല്‍ ചെയ്യാവൂ. അതും അംഗീകൃത റിട്രോഫിറ്റ്‌മെന്റ് കിറ്റ് ഉപയോഗിച്ച് മാത്രം. ഇതും ആർ.സിയിൽ ഉള്‍പ്പെടുത്തണം.


അംഗീകൃത കൺവേർഷൻ കിറ്റുകൾ ഉപയോഗിച്ച് മാത്രമേ പ്രൊപ്പല്‍ഷന്‍ സിസ്റ്റം മാറ്റാവൂ. എല്ലാ പ്രവൃത്തികളും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കണം. വര്‍ക്ക് പൂര്‍ത്തിയായശേഷം ആർ.സിയിൽ രേഖപ്പെടുത്തുകയും വേണം.


ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർ, വാഹന നിർമ്മാതാവിന്റെ ഡീലർ, അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള വർക്ക്‌ഷോപ്പ് അല്ലെങ്കിൽ സർവീസ് സ്റ്റേഷൻ എന്നിവർ മുഖേന മാത്രമേ സാധാരണ വാഹനങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാവൂ. ഇതിനും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത വ്യവസ്ഥകള്‍ ബാധകമായിരിക്കും. 


റജിസ്റ്ററിംഗ് അതോറിറ്റികൾ നിർമ്മാതാവിന്റെ സ്പെസിഫിക്കേഷനുകളുടെയും വാഹനത്തിന്റെ ടൈപ്പ് അപ്രൂവൽ/പ്രോട്ടോടൈപ്പ് അപ്രൂവലിന്റെയും അടിസ്ഥാനത്തിലായിരിക്കും മോഡിഫിക്കേഷന്‍ അപേക്ഷകളിൽ നടപടി സ്വീകരിക്കുക. അനുവദിച്ച മാറ്റങ്ങൾ ആർ.സിയിൽ രേഖപ്പെടുത്തേണ്ട ചുമതലയും റജിസ്റ്റിങ് അതോറിറ്റിക്കാണ്.


ഈ ഏഴുമാറ്റങ്ങള്‍ക്ക് പുറമേയുള്ള എല്ലാ മോഡിഫിക്കേഷനുകളും അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളും നിരോധിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്ന മോഡിഫിക്കേഷനുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഗതാഗത കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.


പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്ന് അടിക്കുറിപ്പോടെ വി.ഡി. സതീശൻ മോഡിഫിക്കേഷനെ കുറിച്ച് സംസാരിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. വാഹനങ്ങളിൽ അപകടകരമല്ലാത്ത മോഡിഫിക്കേഷൻ നടത്തുന്നത് തെറ്റല്ലെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അനുമതി നൽകുമെന്നുമായിരുന്നു വി.ഡി. സതീശൻ മുമ്പ് പറഞ്ഞത്. എന്നാൽ  ഇതിനെയാണ് വകുപ്പ് അട്ടിമറിച്ചത്. 


നിയമക്കുരുക്കുകൾ ഒഴിവാക്കി മോഡിഫിക്കേഷൻ എങ്ങനെ നടപ്പാക്കുമെന്ന ആലോചനയിലായിരുന്നു ഗതാഗത വകുപ്പ്. അപകടകരമായ രൂപമാറ്റമേത് അല്ലാത്തതേത് എന്ന പട്ടിക ആദ്യം  തയാറാക്കി.  അനുവദിക്കാവുന്ന രൂപമാറ്റങ്ങൾ ഏതൊക്കെയെന്ന് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. സംസ്ഥാനങ്ങൾക്ക് പ്രത്യേകനിയമം നിർമിക്കാനാവില്ല. കേന്ദ്ര നിയമവും സുപ്രീംകോടതി ഉത്തരവും അനുസരിച്ച് വാഹനം നിർമിച്ച ശേഷം വരുത്തുന്ന മാറ്റങ്ങളെല്ലാം നിയമവിരുദ്ധമാണ്. നിയമക്കുരുക്ക് ഒഴിവാക്കാനുള്ള വഴിയാണ് വകുപ്പ് നോക്കിയത്. . അപകടകരമല്ലെന്ന് കണ്ടെത്തി രൂപമാറ്റം അനുവദിച്ചും പിഴയീടാക്കാണ്ടെന്ന് വകുപ്പുതല ഉത്തരവിറക്കാം. ഇതുൾപ്പെടെയുള്ള നിർദേശങ്ങളാണ് വകുപ്പിനു മുന്നിലുള്ളത്. നിയമപ്രകാരം എന്തൊക്കെ മോഡിഫിക്കേഷൻ ചെയ്യാൻ പറ്റും?


വാഹനനിർമാതാക്കൾ നൽകിയിട്ടുള്ളതിൽനിന്ന് എന്തു അധികം വച്ചാലും അത് മോഡിഫിക്കേഷനാണ്. സ്പെസിഫിക്കേഷനിൽനിന്ന് മാറ്റം വരുത്താൻ നിയമപരമായി അനുവാദമില്ല. വാഹനത്തിന്റെ പുറം കാഴ്ചയിൽ മാറ്റം വരാൻ പാടില്ല. സ്ട്രക്ചറിൽ മാറ്റം വരുത്താൻ അവകാശമില്ല. വാഹനത്തിലെ ഓരോ ഭാഗവും ടെസ്റ്റ് ചെയ്തു ഗുണനിലവാരം ഉറപ്പുവരുത്തിയാണ് നിർമാതാക്കൾ ഒരു വാഹനം നിരത്തിലിറക്കുന്നത്. ശരിയായ രീതിയിലല്ലാതെ ടയർ അപ്സൈസ് ചെയ്യുന്നതും സൈലൻസർ മാറ്റുന്നതും കുറ്റകരമാണ്. എല്ലാ മോഡിഫിക്കേഷനും നിയമവിധേയമല്ല. എന്നാൽ, നിയമപരമായി ചെയ്യാൻ കഴിയുന്ന മോഡിഫിക്കേഷനും ഉണ്ട്.


പുറത്തേക്ക് തള്ളിനിൽക്കുന്ന ടയറുകൾ റോഡിൽ ഉപയോഗിക്കുന്നത് കുറ്റകരമാണ്. വീതികൂടിയ ടയറുകൾ ഉപയോഗിക്കുമ്പോൾ പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലുള്ള മഡ്-ഫ്ലാപ്പുകൾ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. റേസ്, മഡ് ട്രാക്കുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങളിലെ വീലുകൾ റോഡിൽ ഓടിക്കുമ്പോൾ അതഴിച്ചുമാറ്റി സാധാരണ വീൽ ഉപയോഗിക്കണം.


ഫ്രണ്ട് വിൻഡ് ഗ്ലാസുകളിൽ മുൻകാഴ്ച തടസ്സപ്പെടുത്തുന്ന സ്റ്റിക്കറുകൾ ഒട്ടിക്കാൻ പാടില്ല. ഗ്ലാസിൽ സ്റ്റിക്കർ പതിപ്പിക്കുമ്പോൾ കാറിനുള്ളിൽ ഇരിക്കുന്നവരുടെ കാഴ്ച മറയ്ക്കരുത്. വിൻഡോ ഗ്ലാസിന്റെ സുതാര്യതയെ തടസ്സപ്പെടുത്തരുത്. നിശ്ചിത അളവിൽ സുതാര്യതയുള്ള പ്ലാസ്റ്റിക് ഫിലിം വാഹനങ്ങളുടെ മുൻ-പിൻ ഗ്ലാസുകളിലും വശങ്ങളിലും ഒട്ടിക്കാം. പിൻ ഗ്ലാസുകളിൽ 70 പ്രകാശവും സൈഡ് ഗ്ലാസുകളിൽ 50 ശതമാനം പ്രകാശവും കടന്നുപോകാൻ സാധിക്കണം.


2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങളിലും നിയമപ്രകാരം അതിസുരക്ഷാ നമ്പർ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. ഡീലർമാർ തന്നെ വാഹനത്തിൽ ഫിറ്റ് ചെയ്തു നൽകണം. അതിസുരക്ഷ നമ്പർ പ്ലേറ്റ് വാഹനത്തിന്റെ മുന്നിലും പിന്നിലും ഘടിപ്പിച്ചിട്ടുണ്ടെന്ന് വാഹൻ സൈറ്റിൽ രേഖപ്പെടുത്തിയാൽ മാത്രമേ ആർ.സി പ്രിന്റ് എടുക്കാൻ സാധിക്കൂ. എന്തെങ്കിലും കാരണവശാൽ നമ്പർപ്ലേറ്റിന് തകരാർ സംഭവിച്ചാൽ മോട്ടോർ വാഹനവകുപ്പിന് രേഖാമൂലം അപേക്ഷ നൽകിയാൽ മാത്രമേ പുതിയ നമ്പർ പ്ലേറ്റ് അനുവദിക്കൂ. അതിസുരക്ഷാ നമ്പർ പ്ലേറ്റ് മനഃപൂർവം കേടുവരുത്താൻ ശ്രമിച്ചാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ വരെ റദ്ദാകാം. ഹൈസെക്യൂരിറ്റി നമ്പർപ്ലേറ്റ് അല്ലാത്ത നമ്പർ പ്ലേറ്റുള്ള വാഹനങ്ങളിൽ, രജിസ്ട്രേഷൻ നമ്പർ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തണം. നമ്പർ പ്ലേറ്റിൽ വിവിധ നിറങ്ങളിലുള്ള അക്ഷരങ്ങൾ, പേര് തുടങ്ങിയവയൊന്നും രേഖപ്പെടുത്താൻ പാടില്ല.


വ്യത്യസ്ത സൗണ്ട് നോട്ടുകളുള്ള സൈലൻസർ ഉപയോഗിച്ച് മോഡിഫിക്കേഷൻ നടത്താൻ പാടില്ല. ഏതൊരു വാഹനവും നിർമിച്ച് രജിസ്റ്റർ ചെയ്യുമ്പോൾ സൈലൻസർ, ശബ്ദം, വായു മലിനീകരണതോത് തുടങ്ങിയവ ടെസ്റ്റിങ് ഏജൻസിയെക്കൊണ്ട് പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയതിനുശേഷമാണ് വിൽപനക്കെത്തുന്നത്.


നിയമപ്രകാരം എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവറുടെ കാഴ്ചയെ മറയ്ക്കത്തക്കവിധം ഹൈ ബീം ലൈറ്റ് ഉപയോഗിക്കുന്നത് കുറ്റകരമാണ്. രാത്രിയാത്രകളിൽ അപകടസാധ്യത വർധിക്കും. വാഹനനിർമാതാക്കൾ നിർദേശിക്കുന്ന ലൈറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ.


മോട്ടോർ വാഹനങ്ങൾക്ക് ഫൈബർ കൊണ്ടുള്ള ബംപറാണ്. വാഹനത്തിന്റെ മുന്നിൽ ബുൾ ബാർ ഘടിപ്പിക്കുന്നത് സുരക്ഷയെ ബാധിക്കും. ബുൾബാർ, ക്രാഷ് ഗാർഡ് തുടങ്ങിയവ പിടിപ്പിച്ചാൽ, അപകടമുണ്ടാകുമ്പോൾ സെൻസറുകൾ കൃത്യമായി പ്രവർത്തിക്കാതെ വരികയും എയർ ബാഗ് വിടരാതിരിക്കാൻ കാരണമാകും.


എൻജിൻ സ്പെസിഫിക്കേഷനിൽ മാറ്റം വരുത്തുന്നത് ശരിയല്ല. നല്ല പെർഫോമൻസ് തരുന്ന തരത്തിലാണ് കമ്പനികൾ എൻജിൻ ട്യൂൺ ചെയ്തിരിക്കുന്നത്. ഇതിൽ മാറ്റം വരുത്തുന്നത് എൻജിന്റെ പ്രവർത്തനക്ഷമതയെയും വാറണ്ടിയെയും ബാധിക്കും.


കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ആക്സസറീസ് ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ ഇലക്ട്രിക് സർക്യൂട്ടുകൾക്ക് തകരാർ സംഭവിക്കാൻ ഇടയുണ്ട്. എക്സ്ട്രാ ഫിറ്റിങ്സ് പ്രത്യേകിച്ചും ഇലക്ട്രിക്കൽ ഉപയോഗിക്കുന്നതിലെ അപാകതകൾ മൂലം വാഹനങ്ങൾ തീപിടിക്കാൻ ഇടയാക്കും. വോൾട്ടേജ് കൂടിയ സ്റ്റീരിയോ തുടങ്ങിയ ഉപകരണങ്ങൾക്കായി കൂടുതൽ വൈദ്യുതി ഉപയോഗിക്കുകയും വയറുകൾ, ഫ്യൂസ് കാരിയറുകൾ, ജോയന്റുകൾ എന്നിവ ഓവർഹീറ്റായി തീ കത്താൻ ഇടയാക്കും. വാഹനത്തിന്റെ പുറം കാഴ്ചയിൽ മാറ്റം വരരുത്.


വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ അനുമതിയോടെ നിറം മാറ്റാൻ സാധിക്കും. നിറം മാറ്റിയ ശേഷം ഗതാഗത വകുപ്പിന് മുന്നിൽ വാഹനം ഹാജരാക്കിയാൽ ആർ.സിയിൽ രേഖപ്പെടുത്തും


ഇ ബുള്‍ ജെറ്റ് വാന്‍ലൈഫിന്റെ വാഹനം പിടികൂടിയതോടെ സമൂഹമാധ്യമങ്ങളില്‍ സേവ് മോഡിഫിക്കേഷന്‍ എന്ന മുറവിളി വീണ്ടും ഉയർന്നിരുന്നു.. ഒരു വാഹനത്തിന്റെ സ്റ്റെബിലിറ്റി നഷ്ടപ്പെടാതെയുള്ള ഏതൊരു മോഡിഫിക്കേഷനും അനുവദനീയമാണെന്ന് മുമ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് വരുത്തുന്നതിനുള്ള നടപടി ക്രമങ്ങളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. മോഡിഫിക്കേഷന്റെ പേരില്‍ വാഹനത്തില്‍ വരുത്താന്‍ സാധിക്കുന്നതും അല്ലാത്തതുമായ മാറ്റങ്ങള്‍ പരിശോധിക്കാം. 


സുപ്രീം കോടതി ഉള്‍പ്പെടെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളവ വാഹനത്തിന്റെ രൂപമാറ്റത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. കൂളിങ്ങ് സ്റ്റിക്കറുകള്‍, വിന്‍ഡോ കര്‍ട്ടണുകള്‍, ബുള്‍ബാറുകള്‍ അല്ലെങ്കില്‍ ക്രാഷ് ഗാര്‍ഡുകള്‍ തുടങ്ങിയവ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിന് വിലക്ക് നിലവിലുള്ളതാണ്. ഇത്തരത്തിലുള്ളവ വാഹനങ്ങളില്‍ ഉപയോഗിക്കുന്നവര്‍ നടപടിക്ക് വിധേയരാകേണ്ടതുണ്ട്.


വാഹനം വാങ്ങുമ്പോഴുള്ള നിറത്തിന് പകരം മറ്റൊന്ന് നല്‍കുന്നത് അനുവദനീയമാണ്. എന്നാല്‍, ഇത്തരത്തില്‍ നിറം മാറ്റം വരുത്തുന്ന വാഹനം ഇതിനായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുകയും നിറം മാറ്റിയ വാഹനം ആര്‍.ടി.ഒഫീസില്‍ ഹാജരാക്കി ആര്‍.സിയില്‍ ഇത് രേഖപ്പെടുത്തുകയും വേണം. അതേസമയം, ബോണറ്റ്, വാഹനത്തിന്റെ റൂഫ് എന്നിവയില്‍ വേറെ നിറം നല്‍കുന്നതില്‍ വിലക്കുകളില്ല.


അടുത്തിടെ ഏറ്റവുമധികം പ്രചാരണം നടന്നത് അലോയി വീലുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നത് സംബന്ധിച്ചാണ്. എന്നാല്‍, ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. അലോയി വീലുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാം. അതേസമയം, പുറത്തേക്ക് തള്ളി നില്‍ക്കുന്ന വൈഡ് റിമ്മുകള്‍ക്കും അത്തരത്തിലുള്ള ടയറുകളും ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളത്. കമ്പനി നിര്‍ദേശിക്കുന്ന അലോയി വീലുകള്‍ നിയമ വിധേയമാണ്.


വാഹനത്തിനുള്ളിലെ കാഴ്ച മറയ്ക്കുന്ന കൂളിങ്ങ് ഫിലിമുകള്‍, കര്‍ട്ടണുകള്‍ എന്നിവ നിയമ വിരുദ്ധമാണ്. ഇത് ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുള്ളതാണ്. അപകടം നടന്നാല്‍ ഗ്ലാസുകള്‍ പൊട്ടാതെ അപകട തീവ്രത ഉയരുന്നതാണ് കൂളിങ്ങ് ഫിലിമുകള്‍ തടയാനുള്ള പ്രധാന കാരണം. അതേസമയം, വാഹന നിര്‍മാതാക്കള്‍ ഉപയോഗിക്കുന്ന ടിന്റഡ് ഗ്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. 


വാഹനത്തില്‍ കമ്പനി നല്‍കുന്ന ഫോഗ്‌ലാമ്പ്, മറ്റ് ലൈറ്റുകള്‍ എന്നിവയ്ക്ക് പുറമെ വാഹനം മോടിപിടിപ്പിക്കുന്നതിനായി അധികം ലൈറ്റുകള്‍ നല്‍കുന്നത് നിയമവിരുദ്ധമാണ്. പല വാഹനങ്ങളുടെയും മുകളിലും മറ്റ് ഭാഗങ്ങളിലും ലൈറ്റുകൾ നല്‍കുന്നതും മറ്റ് എല്‍.ഇ.ഡി. ലൈറ്റുകള്‍ നല്‍കുന്നതും നിയമവിരുദ്ധമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് മറ്റ് വാഹനങ്ങള്‍ക്കും ബുദ്ധമുട്ട് സൃഷ്ടിക്കും.


വാഹനങ്ങളിലെ സൈലൻസര്‍ മാറ്റി കൂടുതല്‍ ശബ്ദമുള്ളവ നല്‍കുന്നത് ഇപ്പോള്‍ കൂടി വരികയാണ്. പ്രധാനമായും ഇരുചക്ര വാഹനങ്ങളിലാണ് ഈ പ്രവണത കാണുന്നത്. എന്നാല്‍, ഇത് വാഹനത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നതാണ്. ഇതില്‍ രൂപമാറ്റം വരുത്താന്‍ പാടില്ല. അതേസമയം, നിശ്ചിത ഡെസിബല്‍ ശബ്ദത്തില്‍ താഴെയുള്ള ഓട്ടോമോട്ടീവ് സ്റ്റാന്റേഡുകള്‍ പാലിച്ചുള്ളവയും ഉപയോഗിക്കാന്‍ കഴിയും. 


വാഹനങ്ങളുടെ മുന്നിലും പിന്നിലും നല്‍കുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്ക് സുപ്രീം കോടതി തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വാഹന സുരക്ഷയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ക്രാഷ്ഗാര്‍ഡ് ഉള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, ഇത്തരം പാര്‍ട്‌സുകള്‍ നിരത്തുകളിലെ കാല്‍നട യാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നവയാണ്. 


ഒരു വാഹനത്തിന്റെ ഐഡന്റിറ്റിയാണ് അതിലെ നമ്പര്‍പ്ലേറ്റ്. ഇതില്‍ അലങ്കാര പണികള്‍ വരുത്തുന്നതും മറ്റും നിയമലംഘനമാണ്. വാഹനത്തിലെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് കൃത്യമായ അളവുകളും മറ്റും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ, 2019-മുതല്‍ പുതുതായി ഇറങ്ങുന്ന വാഹനങ്ങളില്‍ അതിസുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് വാഹന ഡീലര്‍മാരാണ് വാഹനത്തില്‍ ഘടിപ്പിക്കേണ്ടത്.


ഏതായാലും വി ഡി സതീശന്റെ താത്പര്യങ്ങൾ നടക്കില്ലെന്ന വ്യക്തമായ സൂചന ഗതാഗത കമ്മീഷണർ നൽകി കഴിഞ്ഞു. എന്നാൽ പഴയ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു ഉത്തരവ് ഇറക്കിയതിന്റെ സാംഗത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. 

 



     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (10 minutes ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (41 minutes ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (2 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (4 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (5 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (5 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (5 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (5 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (5 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (5 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (6 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (6 hours ago)

Malayali Vartha Recommends