ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളുരുവില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് മലയാളി നഴ്‌സായ യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി കണിയാരുതൊടി വീട്ടില്‍ രഞ്ജിത്ത് സി (28) ആണ് മരിച്ചത്. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ നഴ്‌സായിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. താമസസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് ജോലിക്ക് പോകവെ കുടില്‍ഗേറ്റ് എന്ന സ്ഥലത്ത് വച്ചാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്ത് വച്ച് തന്നെ രഞ്ജിത്ത് മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha

























