മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ.... സംസ്ഥാനത്തെ 14,500 ഓളം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയുള്ള പെൻഷൻ മുടങ്ങി....

മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ.... സംസ്ഥാനത്തെ 14,500 ഓളം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയുള്ള പെൻഷൻ മുടങ്ങി....
ബോർഡിന് കീഴിൽ ആകെ 73,657 പെൻഷൻ ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 59,061 പേർക്ക് മാത്രമാണ് നിലവിൽ പെൻഷൻ കിട്ടിയിട്ടുള്ളത്. ആധാർ ഓതന്റിക്കേഷൻ ചെയ്യാതെ പെൻഷൻ നൽകരുതെന്ന ധനവകുപ്പിന്റെ കർശന നിർദേശത്തെത്തുടർന്നാണ് ഇത്രയധികം പേർക്ക് പെൻഷൻ മുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി ഈ കാരണം ചൂണ്ടിക്കാട്ടി മൽസ്യത്തൊഴിലാളിക്ക് പെൻഷൻ കുടിശ്ശികയാണ്.
അതേസമയം, ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കിയാൽ കഴിഞ്ഞ മാസങ്ങളിലായി മുടങ്ങിയ പെൻഷൻ കുടിശ്ശിക നൽകുമെന്നാണ് സർക്കാർ വാദമുള്ളത്.
"
https://www.facebook.com/Malayalivartha

























