സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിന്റെ ഒന്നാംസമ്മാനം 20-ൽനിന്ന് 25 കോടിയാക്കി വർദ്ധിപ്പിച്ചു... വില്പന 28മുതൽ, നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിന്

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിന്റെ ഒന്നാംസമ്മാനം 20-ൽ നിന്ന് 25 കോടിയാക്കി വർദ്ധിപ്പിച്ചു. രണ്ടാംസമ്മാനമായി ഒരുകോടി രൂപവീതം 24 പേർക്കും ലഭ്യമാകും. 450 രൂപയാണ് ടിക്കറ്റ് വിലയുള്ളത്. വില്പന 28മുതൽ ആരംഭിക്കും. നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിന്.
സമ്മാനങ്ങളുടെ എണ്ണവും വർദ്ധിപ്പിച്ചു. ആകെ 7,66,992 സമ്മാനങ്ങളിലായി 124.01 കോടി രൂപ സമ്മാനമായി നൽകും. 12 സീരീസുകളിലായി ഒരുകോടി എട്ടുലക്ഷം ടിക്കറ്റുകൾ ഏജന്റുമാർക്ക് വിതരണം ചെയ്യും. മൂന്നാംസമ്മാനമായി 10 ലക്ഷം രൂപവീതവും നാലാംസമ്മാനമായി 5 ലക്ഷം രൂപ വീതവും 24 പേർക്ക് ലഭിക്കും. അഞ്ചാംസമ്മാനം ഒരുലക്ഷം രൂപ വീതം 108 പേർക്ക്. സമാശ്വാസ സമ്മാനം ഒരുലക്ഷം രൂപവീതം 11 പേർക്ക് ലഭിക്കും
അതേസമയം ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണ്. ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് അച്ചടിച്ച യഥാർഥ ടിക്കറ്റുകൾ മാത്രം വാങ്ങേണ്ടതാണ്.
"
https://www.facebook.com/Malayalivartha

























