ഏഴാമത് പരിസ്ഥിതി പുരസ്‌കാരത്തിന് അർഹനായി വയനാടിന്റെ പാരിസ്ഥിതിക പൈതൃക സംരക്ഷകൻ എൻ. ബാദുഷ

അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം മുൻ റീഡറുമായിരുന്ന ഡോ. കമറുദ്ദീന്റെ ഓർമയ്ക്കായി ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ഏർപ്പെടുത്തിയ ഏഴാമത് പരിസ്ഥിതി പുരസ്‌കാരത്തിന് അർഹനായി വയനാടിന്റെ പാരിസ്ഥിതിക പൈതൃക സംരക്ഷകൻ എൻ. ബാദുഷ . 25,000 രൂപയും പ്രശസ്തി പത്രവും പ്രശംസാഫലകവും അടങ്ങിയതാണ് പുരസ്കാരം.
കിട്ടിയ നാമനിർദേശങ്ങളിൽ ഭൂരിഭാഗവും ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ നിന്നുള്ളവയായിരുന്നുവെന്ന് ജൂറി വിലയിരുത്തി. എന്നാൽ, സർക്കാർ സംവിധാനങ്ങളുടെയോ ഔദ്യോഗിക സൗകര്യങ്ങളുടെയോ സഹായമില്ലാതെ സ്വന്തം പരിശ്രമത്തിലൂടെ ജൈവവൈവിധ്യ സംരക്ഷണത്തിലും പരിപോഷണത്തിലും മാതൃകാപരമായി മുന്നിട്ടുനിൽക്കുന്ന നിസ്വാർഥ പരിസ്ഥിതി പ്രവർത്തകരെയാണ് ഈ വർഷത്തെ പുരസ്‌കാരത്തിനായി പരിഗണിച്ചത്.
ഈ പ്രവർത്തനമികവ് കണക്കിലെടുത്താണ് 2026ലെ പുരസ്‌കാര ജേതാവായി എൻ. ബാദുഷയെ ഏകകണ്ഠമായി തെരഞ്ഞെടുത്തതെന്ന് ജൂറി ചെയർമാൻ ഡോ. എഫ്. ജോർജ് ഡിക്രൂസ്, അംഗങ്ങളായ ഡോ. സുഹറാബീവി, ഡോ. മധുസൂദനൻ പിള്ള, ഒ. വി. ഉഷ എന്നിവർ പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha

























