കോഴിക്കോട് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു...

കോഴിക്കോട് മാവൂർ തെങ്ങിലക്കടവിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. സിമന്റുമായി പോയ പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ചശേഷം നിയന്ത്രണം നഷ്ടപ്പെട്ട വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"https://www.facebook.com/Malayalivartha

























