സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു

കരട് വോട്ടര്‍ പട്ടിക ദേശീയ പാര്‍ട്ടികള്‍ക്കും അംഗീകൃത സംസ്ഥാന പാര്‍ട്ടികള്‍ക്കും ബന്ധപ്പെട്ട ഇആര്‍ഒമാര്‍ കൈമാറിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു.
കരട് വോട്ടര്‍ പട്ടികയില്‍ ആകെ 2,73,60,254 വോട്ടര്‍മാരാണുള്ളത്. സ്ത്രീ വോട്ടര്‍മാരുടെ എണ്ണം 1,40,38,718 ആണ്. പുരുഷ വോട്ടര്‍മാരുടെ എണ്ണം 1,33,21,267. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ 269.
18-19 വയസ്സുള്ള 2,70,675 വോട്ടര്‍മാരും 20-29 വയസ്സ് വിഭാഗത്തില്‍പെട്ട 44,064,24 വോട്ടര്‍മാരുമാണുള്ളത്.
നവംബര്‍ 12 മുതല്‍ ഡിസംബര്‍ 11 വരെയാണ് അവകാശങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കേണ്ട കാലയളവ്. ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച വിവരങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha


























