എല്‍പിഎസ്ടി സമരം; സമരസമിതി നേതാവ് വളര്‍മതി വീണ്ടും സമരപ്പന്തലില്‍; ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാതെ അടിച്ചമര്‍ത്താന്‍ നോക്കിയിട്ടു കാര്യമില്ലെന്ന് വളര്‍മതി

ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍(എല്‍പിഎസ്ടി) റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍ സമരസമിതി നേതാവ് വളര്‍മതി വീണ്ടും തിരിച്ചെത്തി.
ഇന്നലെ രാത്രി ബലംപ്രയോഗിച്ച് പൊലീസ് ആശുപത്രിയിലേക്കു മാറ്റിയതായിരുന്നു ഇവരെ . ഉച്ചയോടെയാണ് അവര്‍ വീണ്ടും സമരപ്പന്തലില്‍ എത്തി നിരാഹാരസമരം പുനരാരംഭിച്ചത്. ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാതെ അടിച്ചമര്‍ത്താന്‍ നോക്കിയിട്ടു കാര്യമില്ലെന്ന് വളര്‍മതി പറഞ്ഞു.
https://www.facebook.com/Malayalivartha


























