ആരോഗ്യാവസ്ഥ മോശമാണെന്നു പറയുന്ന ആളെയാണ് ഇന്നലെ രാത്രി ബലം പ്രയോഗിച്ചു കൊണ്ടുപോയത്; ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടും രാവിലെ വരെ ഒരു ചികിത്സയും നല്‍കിയില്ല; ആഞ്ഞടിച്ച് എല്‍പിഎസ്ടി സമരസമിതി നേതാവ് വളര്‍മതി

സർക്കാരിനെതിരെ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍(എല്‍പിഎസ്ടി) റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ സമര സമിതി നേതാവ് വളര്‍മതി . സാമ്പത്തികബാധ്യത വരാത്ത കാര്യം പോലും ചെയ്യാതെ പറഞ്ഞുപറ്റിക്കുകയാണ് സര്‍ക്കാര്‍.ആരോഗ്യാവസ്ഥ മോശമാണെന്നു പറയുന്ന ആളെയാണ് ഇന്നലെ രാത്രി ബലം പ്രയോഗിച്ചു കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നിട്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു. രാവിലെ വരെ ഒരു ചികിത്സയും നല്‍കിയില്ല. മനപൂര്‍വം അവിടെ കിടത്താനുള്ള ശ്രമമാണ് നടത്തിയത്. ഭരണത്തിലെത്തിയപ്പോഴാണ് സമരം അനാവശ്യമാണെന്നു തോന്നുന്നതെന്നും വളര്‍മതി പറഞ്ഞു. വളര്‍മതിയുടെ വാക്കുകൾ കേൾക്കാം; -
https://www.facebook.com/Malayalivartha


























