സന്ധ്യക്ക് സോറി പറയാന്‍ പോയി, കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം പിളര്‍ന്നു

എല്‍ഡിഎഫ് ഉപരോധത്തെ ചോദ്യം ചെയ്‌ത സന്ധ്യയെ ചൊല്ലി ഇടതുമുന്നണിയിലെ ഘടക കക്ഷിയില്‍ ഒരു പിളര്‍പ്പ്. ഇടതുമുന്നണിയിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗമാണ് (ലയന വിരുദ്ധ വിഭാഗം) പിളര്‍ന്നത്.
കഴിഞ്ഞ ദിവസം നടന്ന ഉപരോധ സമരത്തെ വീട്ടമ്മയായ സന്ധ്യ ചോദ്യം ചെയ്‌തപ്പോള്‍ കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം നേതാവ് വി. സുരേന്ദ്രന്‍ പിള്ളയും അവിടെ ഉണ്ടായിരുന്നു. സുരേന്ദ്രന്‍ പിള്ളയുള്‍പ്പെടെയുള്ള നേതാക്കളോട് സന്ധ്യ കയര്‍ത്തിരുന്നു. സുരേന്ദ്രന്‍ പിള്ളയാകട്ടെ സന്ധ്യയോട് തര്‍ക്കിക്കുകയും ചെയ്‌തിരുന്നു. അന്നേരമാണ് കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതും.
സന്ധ്യയുടെ പ്രശ്‌നം അങ്ങനെ കത്തി കയറുന്നതിനിടയ്‌ക്ക് കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിലെ മറ്റൊരു നേതാവായ ജോര്‍ജ് സെബാസ്റ്റ്യന്‍ പ്രശ്‌നത്തിലിടപെട്ടു. സന്ധ്യ താമസിക്കുന്ന വീടിന് തൊട്ടടുത്താണ് ജോര്‍ജ് സെബാസ്റ്റ്യന്റെ വീട്. വാര്‍ത്തയറിഞ്ഞ് ജോര്‍ജ് സെബാസ്റ്റ്യന്‍ സന്ധ്യയുടെ വീട്ടിലെത്തി ഇത്തരമൊരു ബുദ്ധിമുട്ടുണ്ടായതില്‍ പാര്‍ട്ടിക്ക് വേണ്ടി സന്ധ്യയോട് ക്ഷമ പറഞ്ഞു.
ഇക്കാര്യം അറിഞ്ഞ പാര്‍ട്ടി ചെയര്‍മാന്‍ പി.സി. തോമസ് ജോര്‍ജ് സെബാസ്റ്റ്യനോട് കാരണം അന്വേഷിച്ചു. എന്നാല്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ പിസി തോമസിനെനോട് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. മാത്രമല്ല പിസി തോമസുമായി ഇടഞ്ഞു നിന്നിരുന്ന മറ്റൊരു നേതാവായ സ്‌കറിയ തോമസിനേയും കൂട്ടു പിടിച്ചു.
വരുന്ന ലോക്‌സഭ സീറ്റ് മോഹിക്കുന്ന ആളാണ് ഈ സ്‌കറിയ തോമസും പിസി തോമസും. എല്‍ഡിഎഫിലെ ഘടക കക്ഷിയായ തോമസ് വിഭാഗത്തിന് ഒരു ലോക്‌സഭ സീറ്റ് ലഭിക്കും. ആ സീറ്റ് തനിക്ക് വേണമെന്ന് പിസി തോമസും പറ്റില്ലെന്ന് സ്‌കറിയ തോമസും നേരത്തേതന്നെ തര്‍ക്കിച്ചിരുന്നു. ഈ ഒരു പ്രശ്‌നം നിലനില്‍ക്കേയാണ് സന്ധ്യയുടെ പ്രശ്‌നത്തിലൂടെ കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം പിളര്‍ന്നത്.
നിരവധി പിളര്‍പ്പുകളിലൂടെയും കൂറുമാറ്റത്തിലൂടെയും പേരു കേട്ടയാളാണ് പി.സി. തോമസ്. അണികള്‍ ഇല്ലാത്ത നേതാവെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
കേരളത്തിലെ പഴയകാല കോണ്‍ഗ്രസ് നേതാവായ പിടി ചാക്കോയുടെ മകനാണ് പിസി തോമസ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലൂടെ രാഷ്‌ട്രീയത്തില്‍ വന്നു. നിരവധി തവണ മൂവാറ്റുപുഴ മണ്‌ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നു. കേരള കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഐഎഫ്‌ഡിപി എന്ന പാര്‍ട്ടി രൂപീകരിച്ചു. തുടര്‍ന്ന് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയിലെ സഖ്യകക്ഷിയായി മൂവാറ്റുപുഴ നിന്നും കോട്ടയത്തു നിന്നും മത്സരിച്ചു ജയിച്ചു.
ഇതിനിടെ തെരഞ്ഞെടുപ്പില്‍ മതത്തെ ഉപയോഗിച്ച് പ്രചരണം നടത്തിയതിനാല്‍ 3 വര്‍ഷത്തേക്ക് അയോഗ്യതയും പിസി തോമസ് നേരിട്ടു.
പിന്നീട് ഐഎഫ്‌ഡിപി പിരിച്ചു വിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നു. എന്നാല്‍ ജോസഫ് എല്‍ഡിഎഫുമായി പിണങ്ങിപ്പോന്നപ്പോള്‍ വി. സുരേന്ദ്രന്‍ പിള്ളയേയും കൂട്ടുപിടിച്ച് കേരള കോണ്‍ഗ്രസ് ലയന വിരുദ്ധ വിഭാഗമായി നിന്നു.
ഇപ്പോള്‍ പിസി തോമസിന്റെ ലക്ഷ്യം ഒന്നേയുള്ളൂ. ഒരു ലോക്‌സഭ സീറ്റ്. അതിന് തടസം നിന്ന ആള്‍ക്കാരെ അവസാനം പിളര്‍പ്പിലൂടെ പുറത്താക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha