Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

ഉപരോധം തിരുവനന്തപുരത്ത്‌, കണ്ണൂരില്‍ തകൃതിയായി ജനസമ്പര്‍ക്കം, 298 അപേക്ഷകര്‍ മുഖ്യമന്ത്രിയെ കാണുമ്പോള്‍ സുരക്ഷയൊരുക്കുന്നത്‌ 3500 പോലീസുകാര്‍

17 DECEMBER 2013 10:52 PM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രിക്ക്‌ നേരെ നടന്ന കല്ലേറിനു ശേഷം നടക്കുന്ന കണ്ണൂരിലെ ജനസമ്പര്‍ക്ക പരിപാടിക്ക്‌ ശക്തമായ സുരക്ഷ. ജനസമ്പര്‍ക്കപരിപാടിയിലേക്കു പരാതി നല്‍കിയ 298 പേരെ നേരിട്ടു കാണാനെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു സുരക്ഷയൊരുക്കാന്‍ കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്‌ 3500 പോലീസുകാരെ. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ക്ലിഫ്‌ഹൗസ്‌ ഉപരോധം തിരുവനന്തപുരത്ത്‌ നടക്കുന്നുണ്ട്‌.

കണ്ണൂരിലെ ജനസമ്പര്‍ക്കപരിപാടിക്ക്‌ 63 ലക്ഷം രൂപ ചെലവു വരുമെന്നാണു പോലീസ്‌ രഹസ്യാന്വേഷണവിഭാഗത്തിന്റെ കണക്ക്‌. എന്നാല്‍ ചെലവ്‌ ഒരു കോടി രൂപ കടക്കുമെന്നാണു സൂചന.

മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്കപരിപാടിയില്‍ അവസാനത്തേതാണു കണ്ണൂരിലേത്‌. കണ്ണൂരില്‍ ആകെ ലഭിച്ചത്‌ 5989 പരാതികളാണ്‌. ഇതില്‍ 5691 പരാതികളില്‍ ജില്ലാ കലക്‌ടര്‍ മുതല്‍ വില്ലേജ്‌ ഓഫീസര്‍ വരെയുള്ള ഉദ്യോഗസ്‌ഥര്‍ പരിഹാരം കണ്ടു. ഇവര്‍ക്കു പരിഹാരം കാണാനാകാത്ത 298 പേരുടെ പരാതിയാണ്‌ മുഖ്യമന്ത്രിയുടെ മുമ്പിലെത്തുന്നത്‌.

അപേക്ഷ കൊടുക്കാന്‍ കഴിയാതിരുന്ന ആര്‍ക്കെങ്കിലും മുഖ്യമന്ത്രിയെ കാണണമെങ്കില്‍ കനത്ത പോലീസ്‌ പരിശോധനയ്‌ക്ക്‌ വിധേയരാകണം.

മറ്റു ജില്ലകളില്‍ തുറന്ന മൈതാനത്തു പന്തല്‍ തീര്‍ത്താണു ജനസമ്പര്‍ക്ക പരിപാടി നടന്നതെങ്കിലും കണ്ണൂരില്‍ സുരക്ഷിതമായ സ്‌റ്റേഡിയത്തിനുള്ളിലാണു പന്തല്‍ ഒരുക്കിയത്‌. സ്‌റ്റേഡിയത്തിനുള്ളിലേക്കു ദേഹപരിശോധന നടത്തിയശേഷമേ കടത്തിവിടൂ. കറുത്ത തുണിയോ ടൗവലോ കൊണ്ടുവന്നാല്‍ പരാതിക്കാരനാണെങ്കിലും പിടിയിലാകും.

ആറ്‌ എസ്‌.പിമാരുടെ കീഴില്‍ 30 ഡിവൈ.എസ്‌.പിമാര്‍ക്കാണു സുരക്ഷാച്ചുമതല. 36 സി.ഐമാര്‍, 178 എസ്‌.ഐമാര്‍, അഡീഷണല്‍ എസ്‌.ഐ. മുതല്‍ പോലീസുകാര്‍ വരെയുള്ള 2251 പേര്‍, 120 വനിതാ സീനിയര്‍- സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ എന്നിവരാണു സുരക്ഷയ്‌ക്കായി അണിനിരക്കുന്നത്‌. മാവോയിസ്‌റ്റുകള്‍ക്കായി വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തിയിരുന്ന തണ്ടര്‍ബോള്‍ട്ട്‌ ടീം തെരച്ചില്‍ നിര്‍ത്തി കണ്ണൂരിലെത്തി. ക്വിക്ക്‌ റെസ്‌പോണ്‍സ്‌ ടീമും സജ്‌ജമായി. 700 പോലീസുകാരുടെ ഡ്യൂട്ടി സ്‌റ്റേഡിയത്തിന്‌ അകത്തു തന്നെയാകും. ഉത്തരമേഖലാ എ.ഡി.ജി.പി. എന്‍. ശങ്കര്‍ ഡെഡ്‌ഡിയാണ്‌ സുരക്ഷാനടപടികള്‍ നിയന്ത്രിക്കുന്നത്‌.

സ്‌റ്റേഡിയത്തിന് ചുറ്റുമുള്ള മേഖല അതിസുരക്ഷാമേഖലയാക്കി പോലീസ് പ്രഖ്യാപിച്ചു. ഇതിനകത്തേക്ക് ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമേ കടത്തിവിടൂ. 

ഇന്നലെ രാത്രി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി റെയില്‍വേസ്‌റ്റേഷനില്‍ നിന്നും കനത്ത സുരക്ഷയില്‍ ജനസമ്പര്‍ക്ക വേദിക്ക് തൊട്ടടുത്ത ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് താമസിച്ചത്. ഇവിടെ നിന്നും റോഡുകളിലൂടെയല്ലാതെ തന്നെ വേദിയിലെത്താം എന്നതിനാലാണ് പോലീസ് ഇത്തരത്തില്‍ സംവിധാനമൊരുക്കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തോലിക്കാ സഭയുടെ സന്തോഷത്തിന് അതിരുകളില്ല....  (3 minutes ago)

കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്നും  (14 minutes ago)

തുടര്‍ച്ചയായി പാകിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് സോഫിയ ഖുറേഷി  (29 minutes ago)

നഴ്‌സറി ഉടമകള്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം  (47 minutes ago)

ക്ലാസിക് റൊമാന്റിക് കോമഡി ചിത്രം 'ഹം തും' മെയ് 16 ന് തിയറ്ററുകളില്‍ വീണ്ടും റിലീസിന്  (53 minutes ago)

3 വിമാനത്താവളങ്ങളിൽ സ്ഫോടനം..! 5 ദിവസത്തേക്ക് ഈ 32 വിമാനത്താവളങ്ങൾ അടച്ചിടുന്നു..!ഒന്നും പറക്കില്ല  (57 minutes ago)

ഒരാഴ്ചക്കുശേഷം ടൂര്‍ണമെന്റ് വീണ്ടും തുടങ്ങാനാകുമെന്ന ആത്മവിശ്വാസത്തിലാണ്  (1 hour ago)

മെയ്ഡ് ഇൻ ചൈന പപ്പടം പോലെ പൊട്ടി... പാകിസ്ഥാനെ ചൈന പറ്റിച്ചു... പൊട്ടിച്ചിരിച്ച് ഇന്ത്യ  (1 hour ago)

ഓപ്പറെഷൻ സിന്ധുവിനെ ചെറുക്കാൻ പാകിസ്ഥാന്റെ ‘ബുര്യാൻ ഉൽ മസൂർ’; ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം; തിരിച്ചടി നൽകി ഇന്ത്യ  (1 hour ago)

സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി  (1 hour ago)

റെയില്‍വേ ട്രാക്കില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലെ  (1 hour ago)

ഉന്നത തല യോഗം വിളിച്ച് പ്രധാനമന്ത്രി  (1 hour ago)

അണ്വായുധം പരീക്ഷിച്ചോ.? പാകിസ്താനില്‍ ഭൂചലനം ഷെഹ്ബാസ് ഷെരീഫ് മുങ്ങി..? അമൃത്സറിൽ സ്ഫോടനം..!  (1 hour ago)

ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി  (1 hour ago)

മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു  (2 hours ago)

Malayali Vartha Recommends