കാര്‍ വില്‍ക്കാനുണ്ടെന്ന് ധരിപ്പിച്ച് യുവാവിനെ വിളിച്ചുവരുത്തി പത്തുലക്ഷം രൂപ പിടിച്ചുപറിച്ച സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ കാര്‍ വില്‍ക്കാനുണ്ടെന്ന് ധരിപ്പിച്ച് യുവാവിനെ വിളിച്ചുവരുത്തി പത്തുലക്ഷം രൂപ പിടിച്ചുപറിച്ച സംഘത്തിലെ മൂന്നുപേര്‍ പിടിയിലായി. തിരുവനന്തപരം, പൂന്തുറ ആലുകാട് നജ്‌മാ മന്‍സിലില്‍ റഫീഖ് (40), മാണിക്യവിളാകം ടി.സി.46/670 ല്‍ സജീബ് (39), പൂന്തുറ പുതുവല്‍ പുത്തന്‍വീട്ടില്‍ റഷീദ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഉമയനല്ലൂര്‍ പാര്‍ക്ക്‌മുക്ക് മീനാടുവിള പുത്തന്‍വീട്ടില്‍ സജീവ് (35) വര്‍ക്കല പൊലീസിന് നല്‍കിയ പരാതിയുടെ അന്വേഷണത്തിനിടെയാണ് ആറംഗ വന്‍ കവര്‍ച്ചാ സംഘത്തിലെ മൂന്നുപേരെ തിങ്കളാഴ്‌ച ഓള്‍ സെയ്‌ന്റ്‌സ് കോളജ് ജംഗ്‌ഷനില്‍ നിന്നും പൂന്തുറയില്‍ നിന്നുമായി അറസ്റ്റ് ചെയ്‌തത്.
തവണ വ്യവസ്ഥയില്‍ തുണിക്കച്ചവടം നടത്തുന്ന സജീവിനെ ഇന്നോവ കാര്‍ വില്‍ക്കാനുണ്ടെന്ന് ധരിപ്പിച്ചാണ് സംഘം ഇക്കഴിഞ്ഞ പത്തിന് വര്‍ക്കല പാലച്ചിറയില്‍ വിളിച്ചു വരുത്തിയത്. കാര്‍ വാങ്ങാനായി 9,80,000 രൂപയുമായി ബൈക്കിലെത്തിയ സജീവിനെ സാന്‍ട്രോ കാറില്‍ കാത്തുനിന്ന നാലംഗസംഘം ആക്രമിച്ച് പണവും കവര്‍ന്ന് രക്ഷപ്പെട്ടതായാണ് പരാതി.
സംഘാംഗങ്ങളെക്കുറിച്ചോ അവര്‍ വന്ന വാഹനത്തെകുറിച്ചോ യാതൊരു വിവരവും ലഭിച്ചതുമില്ല. സജീവിന്റെ മൊബൈയിലേക്ക് വിളിച്ച ഫോണ്‍ നമ്പരില്‍ നിന്നാണ് ജില്ലാ പൊലീസ് മേധാവി എ.ജെ.തോമസ്‌കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം വര്‍ക്കല സി.ഐ എസ്. ഷാജിയും സംഘവും അന്വേഷണം നടത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഏഴുദിവസം രാവും പകലും നീ ശാസ്‌ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ കുടുങ്ങിയത്. പിടിയിലായവരില്‍ നിന്നും നാലുലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. കേസിലുള്‍പ്പെട്ട മൂന്നുപേരെ ഇനിയും പിടികൂടാനുണ്ട്.
ഇത്തരത്തില്‍ വെഞ്ഞാറമൂട്, ഓച്ചിറ, എറണാകുളം പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവിടങ്ങളില്‍ നിന്നുമായി വന്‍ തുകകള്‍ തട്ടിയെടുത്തിട്ടുാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സാധാരണക്കാരായ പ്രതികള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്
പ്രതികളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്‌തു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha