ഗോവിന്ദചാമിയെ സഹായിച്ചത് ദണ്ഡപാണി

സൗമ്യ വധക്കേസ് അട്ടിമറിച്ചത് മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി. സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന ആര്‍ സുരേശനെ സുപ്രീം കോടതിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചതും ദണ്ഡപാണി തന്നെ. സുരേശന്‍ ഉടക്കാതിരിക്കാന്‍ അദ്ദേഹത്തിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്വം നല്‍കിയത് അന്നത്തെ ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്.
ദണ്‍ഡപാണിക്കെതിരെ മുമ്പും ധാരാളം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിരവധി അഴിമതി കേസുകളില്‍ അദ്ദേഹം ഇടപെട്ടിരുന്നു എന്നാണ് ആരോപണം. തോമസ് പി ജോസഫിനെ സൗമ്യ കേസ് വാദിക്കുവാന്‍ പൊടുന്നനെ നിശ്ചയിച്ചതും ഉമ്മന്‍ചാണ്ടിയാണ്. സുരേശന്‍ നന്നായി വാദിച്ചിരുന്ന കേസ് എന്തിനാണ് തോമസ് പി ജോസഫിന് നല്‍കിയെന്നതും ദുരൂഹമാണ്.
തോമസ് പി ജോസഫിന്റെ കഴിവു കേടുകൊണ്ടാണ് ഗോവിന്ദചാമിക്ക് നാമമാത്ര ശിക്ഷ ലഭിച്ചത്. സുരേശനോട് തോമസ് ജോസഫിനെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സമയമില്ലെന്ന് പറഞ്ഞതിന് തെളിവുകളുണ്ട്. മന്ത്രി എ കെ ബാലന്‍ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുമുണ്ട്. പ്രതിയെ കൊണ്ട് 164-ാം വകുപ്പു പ്രകാരം രഹസ്യമൊഴി എടുപ്പിക്കാത്തതിലും ദുരൂഹതയുണ്ടെന്ന് നിയമമന്ത്രി പറഞ്ഞു.
എന്നാല്‍ മുന്‍ സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറെ 100 ദിവസം പിന്നിട്ട ഒരു സര്‍ക്കാര്‍ മാറ്റാത്തതെന്താണെന്ന ചോദ്യം ബാക്കിയാവുന്നു. പിണറായി മന്ത്രിസഭയെ നയിച്ചു കൊണ്ടിരിക്കുന്ന വിവരക്കേടാണ് കാരണം. സൗമ്യ വധക്കേസില്‍ തെറ്റായ കോടതി വിധി മാധ്യമങ്ങളില്‍ വന്നപ്പോള്‍ കാള പെറ്റെന്നു കേട്ടതും കേരള നേതാക്കള്‍ കലമെടുത്തതും പരിഹാസമായി.
പ്രോസിക്യൂഷന്‍ പരാജയപ്പെടുമ്പോള്‍ കേസുതോല്‍ക്കുമെന്ന കാര്യം ഉറപ്പാണ്. ഒറ്റകൈയ്യനായ ഗോവിന്ദച്ചാമി എങ്ങനെ സൗമ്യയെ തള്ളിയിട്ടു എന്ന ചോദ്യത്തിനു പോലും പ്രോസിക്യൂഷന് മറുപടി നല്‍കാനായില്ല. പുന പരിശോധനാഹര്‍ജി നല്‍കുമ്പോള്‍ കോടതികളില്‍ നിന്നും സര്‍ക്കാര്‍ ബാക്കി കൂടി കേള്‍ക്കും. തോമസ് ജോസഫിന് മന്ത്രിമാര്‍ തള്ളി പറഞ്ഞില്ലെന്നതാണ് മറ്റൊരു കാര്യം.
https://www.facebook.com/Malayalivartha

























