ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മുല്ലപ്പുഴശേരിയും തൈമറവുംകരയും ജേതാക്കള്‍

ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മുല്ലപ്പുഴശേരി പള്ളിയോടവും ബി ബാച്ചില്‍ തൈമറവുംകര പള്ളിയോടമാണ് ജേതാക്കള്‍. ബി ബാച്ച് ഫൈനലിനിടെ മംഗലം പള്ളിയോടം മറിഞ്ഞു. ഫിനിഷിംഗ് പോയിന്റ് എത്തുന്നതിന് തൊട്ടുമുമ്പാണ് വള്ളം മറിഞ്ഞത്. ബി ബാച്ച് ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പള്ളിയോടങ്ങള്‍ കാഴ്ച വെച്ചത്.
കര്‍ശന സുരക്ഷയിലാണ് ഇത്തവണ വള്ളംകളി നടന്നത്. പമ്പയിലെ മണല്‍പുറ്റില്‍ തട്ടി പള്ളിയോടം മറിഞ്ഞ് രണ്ടുപേര്‍ മരിക്കാന്‍ ഇടയായ പശ്ചാത്തലത്തിലാണ് സുരക്ഷ കര്‍ശനമാക്കിയത്. നാല് സ്പീഡ് ബോട്ട് ഉള്‍പ്പെടെ 12 സുരക്ഷാ ബോട്ടുകളാണ് ജലമേളക്ക് സുരക്ഷയൊരുക്കിയത്.
നീന്തല്‍ അറിയാവുന്ന തുഴച്ചില്‍കാരെ മാത്രമേ പള്ളിയോടങ്ങളില്‍ കയറ്റിയുള്ളൂ.തിരക്ക് നിയന്ത്രിക്കാന്‍ പമ്പയുടെ തീരത്ത് ഇരുമ്പുവേലികളും ആയിരത്തോളം പൊലീസുകാരേയും വിന്യസിച്ചിരുന്നു.
https://www.facebook.com/Malayalivartha

























