സിപിഎം വധശിക്ഷ പാടില്ല എന്നു പറയുന്നത് തികഞ്ഞ കാപട്യമാണെന്ന് കെ സി ജോസഫ്

കൊലപാതകക്കേസുകളില്‍ സിപിഎം നയം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി ജോസഫ്. പാടത്ത് പണിയെങ്കില്‍ വരമ്പത്ത് കൂലിയെന്നു പറഞ്ഞ അക്രമത്തിനും കൊലപാതകത്തിനും സ്വന്തം അണികളെ പ്രോത്സാഹിപ്പിക്കുന്ന സിപിഎം വധശിക്ഷ പാടില്ല എന്നു പറയുന്നത് തികഞ്ഞ കാപട്യമാണെന്ന് കെ സി ജോസഫ് പറഞ്ഞു.
നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി അത്യപൂര്‍വ്വമായ കൊലപാതകക്കേസുകളില്‍ പോലും കോടതി വധശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്ന സിപിഎം നേതൃത്വത്തിന്റെ നിലപാട് ആത്മാര്‍ത്ഥയോടെ ആണെങ്കില്‍ ഒരു സാഹചര്യത്തിലും ഒരാളെയും കൊലചെയ്യാന്‍ തയ്യാറാകില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കാന്‍ സിപിഎം തയ്യാറുണ്ടോ എന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























