പ്രതീക്ഷകള്‍ അസ്തമിച്ചു... പശുക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുപേരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കോഴിക്കോട് പശുക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുപേരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രാവിലെ നടത്തിയ തിരച്ചിലില്‍ അപകടസ്ഥലത്തുനിന്ന് ഒരുകിലോമീറ്റര്‍ രണ്ടു മൃതദേഹങ്ങള്‍ ലഭിച്ചത്. കക്കുഴിയുള്ള കുന്നുമ്മല്‍ സജിന്റെ മൃതദേഹമാണ് ഇന്ന് ആദ്യം കിട്ടിയത്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
ഇന്നലെ രാത്രി കോതോട് സ്വദേശി രജീഷിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായവരില്‍ മൂന്നു യുവാക്കള്‍ക്കായുള്ള തിരച്ചില്‍ പൊലീസും ഫയര്‍ ഫോഴ്‌സും ദുരന്തനിവാരണസേനയും ഊര്‍ജിതമായി തുടരുകയാണ്. നാട്ടുകാരും തിരച്ചിലില്‍ സജീവമാണ്.
കടന്ത്രപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതുപേരില്‍ ആറുപേരാണ് ഇന്നലെ വൈകിട്ടോടെ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. തൊട്ടില്‍പ്പാലം കോതോട് ഡി.വൈ.എഫ്.ഐ. യൂണിറ്റ് അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടവര്‍.
https://www.facebook.com/Malayalivartha