തെളിവ് നശിപ്പിക്കാന്‍ മൃതദേഹം ഒളിപ്പിച്ചത് സെപ്റ്റിക് ടാങ്കില്‍, സ്വത്തിനു വേണ്ടി മധ്യവയസ്‌കനെ കൊലപ്പെടുത്തിയത് ബന്ധുക്കള്‍ ചേര്‍ന്ന്

കഴിഞ്ഞ മാസം അഞ്ചാം തീയതി മുതല്‍ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പുതുപരിയാരം സ്വദേശി മണികണ്ഠനു വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. തിരച്ചിലിന്റെ ഭാഗമായി പോലീസ് കണ്ടെത്തിയ വിവരങ്ങള്‍ അനുസരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് മധ്യവയസ്‌കനായ മണികണ്ഠനെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്.
കേസിന്റെ ഭാഗമായി കൃത്യം നടത്തിയത് ആരോക്കെ ചേര്‍ന്നാണ്, ആരാണ് സൂത്രധാരന്‍ എന്ന കാര്യങ്ങള്‍ അറിയുന്നതിനായി സഹോദരനും പിതാവും ഉള്‍പ്പടെയുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്ത് വരികയാണ്.
പാലക്കാടു നിന്നും കാണാതായ മധ്യവയസകനെ സ്വത്തു തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ ഭാഷ്യം. ബന്ധുക്കള്‍ ചേര്‍ന്ന് മണികണ്ഠനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha