ശങ്ക മാറ്റാന്‍ ഈ ടോയ്‌ലറ്റില്‍ കയറിയ യുവാവ് പുറത്തിറങ്ങാന്‍ കഴിയാതെ മണിക്കൂറുകളോളം കുടുങ്ങി

ശങ്ക മാറ്റാന്‍ ഈ ടോയ്‌ലറ്റില്‍ കയറിയ യുവാവ് പുറത്തിറങ്ങാന്‍ കഴിയാതെ മണിക്കൂറുകളോളം കുടുങ്ങി
ക്കിടന്നു. മൂവാറ്റുപുഴയിലാണ് സംഭവം. നഗരമധ്യത്തില്‍ ഉപയോഗശൂന്യമായി കിടന്ന ഇ ടോയ്‌ലറ്റില്‍ കയറിയ രാമമംഗലം കീഴ്മുറി തേവര്‍കാട്ടില്‍ യദുരാജാണ് ഒരു മണിക്കൂറോളം ടോയ്‌ലറ്റില്‍ കുടുങ്ങിയത്. ഒടുവില്‍ അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് യുവാവിനെ പുറത്തെത്തിച്ചത്. അപ്പോഴേക്കും യദുരാജ് അവശനിലയിലായ അവസ്ഥയിലായിരുന്നു.
വിനോദയാത്രയ്ക്കു സുഹൃത്തുക്കള്‍ക്കൊപ്പം പോയ യദുരാജ് മൂത്രമൊഴിക്കാനായി നഗരത്തിലുടനീളം സ്ഥലം അന്വേഷിച്ചു നടന്നു. തിരച്ചിലിനൊടുവില്‍ ടൗണ്‍ ഹാളിനു സമീപം ഒരു ഈ ടോയ്‌ലറ്റ് കണ്ടെത്തി. പക്ഷെ ഇതു പ്രവര്‍ത്തിക്കുന്നില്ലെന്നു യദുരാജ് അറിഞ്ഞില്ല. ഉള്ളില്‍ കയറിയശേഷം വാതില്‍ തുറക്കാന്‍ കഴിയാത്തപ്പോഴാണ് താന്‍ പെട്ട് പോയെന്ന് മനസ്സിലാവുന്നത്. സുഹൃത്തുക്കള്‍ ചായ കുടിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോഴാണ് യദുരാജ് മൂത്രശങ്കമാറ്റാന്‍ ഇറങ്ങിയത്.
ടോയ്‌ലറ്റിനുള്ളില്‍ നിന്ന് ശബ്ദമുണ്ടാക്കിയപ്പോഴും പുറത്തുള്ളവര്‍ അറിഞ്ഞില്ല. തുടര്‍ന്നു ചുമരില്‍ ആഞ്ഞടിച്ചു. സമീപത്തുള്ളവര്‍ ശബ്ദം കേട്ടെങ്കിലും എവിടെ നിന്നാണ് ശബ്ദം വരുന്നതെന്നു മനസ്സിലായില്ല. പിന്നീട് ആളുകളെത്തി പുറത്തു നിന്നു വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനോടകം യദുരാജിന്റെ സുഹൃത്തുക്കളും സ്ഥലത്തെത്തി. എന്നിട്ടും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വാതില്‍ തുറന്നത്.
നഗരസഭ നാലര ലക്ഷം രൂപ ചെലവഴിച്ച് പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ ഈ ടോയ്‌ലറ്റ് നിര്‍മിച്ചത്.
https://www.facebook.com/Malayalivartha