ഓഫീസിലെ മദ്യപാനം : സി.ഐ അറസ്റ്റില്‍

റൂറല്‍ ജില്ലാ പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറായ ഏലിയാസ് ജോണ്‍ ഓഫീസിലിരുന്ന് മദ്യപിച്ചതിന് അറസ്റ്റിലായി. ഇന്നലെ ഉച്ചക്ക് ഓഫീസില്‍ മദ്യസേവ നടക്കുന്നുണ്ടെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസ് വളഞ്ഞു. കൂടെയുണ്ടായിരുന്ന 2 ഉദ്യോഗസ്ഥരായ ബാബു ജോസഫും ഡേവിഡും ഓടി രക്ഷപ്പെട്ടു. ഏലിയാസ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.
റൂറല്‍ എസ് പി ഓഫീസിനു സമീപത്താണ് പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം. ഇവിടെ റൂറല്‍ ജില്ലാ പോലീസിന്റെ വയര്‍ലസ് സംവിധാനം, വാര്‍ത്താസംവിധാനമെല്ലാം നിയന്ത്രിക്കുന്ന ഓഫീസാണിത്.
ഡി.വൈ.എസ്.പി സനല്‍കുമാറും സിഐ ഹരികുമാറും സ്ഥലത്തെത്തി ഏലിയാസ് ജോണിനെ അറസ്റ്റ് ചെയ്‌തശേഷമാണ് സമരക്കാര്‍ പിന്‍മാറിയത് . ഓടിപോയവരും പിടിയിലായ സി ഐയും ഉള്‍പ്പെടെ 12 പേര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ ഈ സംഭവം നടക്കുന്ന സമയത്ത് 4 പേര്‍ മാത്രമാണുണ്ടായിരുന്നത്. പരിസരത്ത് തെരച്ചില്‍ നടത്തിയപ്പോള്‍ മദ്യകുപ്പികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി എസ്.പി ക്ക് കൈമാറുമെന്ന് ആലുവ ഡി.വൈ.എസ്.പി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha