തെറ്റ് തന്നെ... രമയെ പിന്തുണച്ച് വിഎസ് കത്തയച്ചത് തെറ്റെന്ന് പോളിറ്റ് ബ്യൂറോ, പാര്‍ട്ടി നിലപാടുമായി പൊരുത്തപെടുന്നതല്ല വിഎസിന്റെ നടപടി

അങ്ങനെ വിഎസ് പറഞ്ഞതു പോലെ കത്ത് പാര്‍ട്ടിക്കാര്‍ ചര്‍ച്ച ചെയ്തു. കെ കെ രമയെ പിന്തുണച്ച് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചത് തെറ്റായ നടപടിയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ വിലയിരുത്തി. ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന അവെയ്‌ലബിള്‍ പോളിറ്റ്ബ്യൂറോയാണ് വിഎസ്സിനെ തള്ളി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി നിലപാടുമായി പൊരുത്തപ്പെടുന്നതല്ല വിഎസിന്റെ നടപടിയെന്നും പ്രസ്താവനയിലൂടെ സിപിഐഎം പിബി അറിയിച്ചു.
ടിപി കേസില്‍ വിഎസിന്റെ വിവാദ പ്രസ്താവനകള്‍ വന്നപ്പോഴെല്ലാം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളിലെ സ്ഥിതി വഷളാക്കേണ്ടന്ന തീരുമാനത്തിലായിരുന്നു സിപിഐഎം കേന്ദ്ര നേതൃത്വം. എന്നാല്‍ വിലക്ക് ലംഘിച്ച് രമയ്ക്ക് പിന്തുണച്ച് കത്തയച്ച പശ്ചാത്തലത്തില്‍ വിഎസ്സിനെതിരെ കടുത്ത നടപടി വേണമെന്നാണ് പലരുടേയും വാദം.
ഇതേസമയം ടി.പി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. രമയെ പിന്തുണച്ച് വിഎസ് മുഖ്യമന്ത്രിക്ക് അയച്ച കത്ത് സംബന്ധിച്ച സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ചര്‍ച്ച ചെയ്യുമെന്നും കാരാട്ട് പറഞ്ഞു.
രമയുടെ ആവശ്യത്തെ പരസ്യമായി പിന്തുണച്ചതിന്റെ പേരില്‍ ജനുവരി 26ന് ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി വി.എസിനെതിരെ പ്രമേയം പാസാക്കിയിരുന്നു. സമരത്തിന് വന്നാല്‍ കാണാന്‍ പോകരുതെന്നും സംസ്ഥാന കമ്മിറ്റി വി.എസിനോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ശാസന അനുസരിച്ചെങ്കിലും തന്റെ പിന്തുണ രമയ്ക്കും അവരുടെ ആവശ്യത്തിനുമൊപ്പമാണെന്ന് പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രിയ്ക്കയച്ച കത്തിലൂടെ വി.എസ് ചെയ്തിരിക്കുന്നത്. സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് വി.എസ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha