നരേന്ദ്ര മോഡി കേരളത്തില്‍ ... മോഡിയുമായി ചര്‍ച്ച നടത്തുമെന്നുള്ള പ്രഖ്യാപനം ക്രൈസ്‌തവ സഭകള്‍ തള്ളി

ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് വൈകിട്ട് ശംഖുമുഖത്ത് നടക്കുന്ന റാലിയില്‍ മോദി പങ്കെടുക്കും. റാലിയില്‍ അഞ്ചു ലക്ഷത്തോളം പ്രവര്‍ത്തകരെ അണിനിരത്തി ശക്തി തെളിയിക്കാനാണ് ബി.ജെ.പി. ഒരുങ്ങുന്നത്.
അതേസമയം കേരളത്തിലെത്തുന്ന നരേന്ദ്ര മോദിയുമായി ക്രൈസ്തവ സഭകള്‍ കൂടിക്കാഴ്ച നടത്തുമെന്ന ബിജെപിയുടെ പ്രഖ്യാപനം വിവിധ സഭാ നേതൃത്വങ്ങള്‍ തള്ളി. കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, യാക്കോബായ നേതൃത്വങ്ങളാണ് ഔദ്യോഗികമായി ചര്‍ച്ച നടത്തേണ്ടെന്ന് തീരുമാനിച്ചത്.
ഇന്ന് കേരളത്തിലെത്തുന്ന മോദി വിവിധ സാമുദായിക നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ബിജെപി നേതൃത്വം തന്നെയാണ് അവകാശപ്പെട്ടത്. ബിജെപി അനുകൂല പത്രമായ ജന്മഭൂമിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും വന്നിരുന്നു. എന്നാല്‍ സഭാനേതൃത്വം തീരുമാനം പ്രഖ്യാപിച്ചതോടെ ബിജെപി നിലപാട് മാറ്റി. തങ്ങള്‍ അല്ല ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തതെന്നും സഭാനേതൃത്വമാണ് മോദിയുമായി ചര്‍ച്ച നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്നും ബിജെപി നേതാക്കള്‍ വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനായിരുന്നു മോദിയുടെ ശ്രമം. ആരാധാനാലയത്തെ ചൊല്ലി തുടരുന്ന ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കത്തില്‍ ഉള്‍പ്പെടെ മോദി ഇടപെടുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ക്രൈസ്തവ നേതൃത്വം നിലപാട് വ്യക്തമാക്കിയതോടെ ഔദ്യോഗിക ചര്‍ച്ച നടക്കില്ലെന്ന് വ്യക്തമായി.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ പ്രവര്‍ത്തകര്‍ സമ്മേളനത്തിനെത്തും. നൂറിലധികം പേര്‍ക്കിരിക്കാവുന്ന വേദിയാണ് കടപ്പുറത്ത് തയ്യാറാകുന്നത്.
എല്ലാവര്‍ക്കും യോഗനടപടികള്‍ കാണുന്നതിനായി ഒട്ടേറെ എല്‍.ഇ.ഡി. സ്‌ക്രീനുകളും 10 സ്‌ക്രീന്‍ പ്രൊജക്ടറുകളും ഒരുക്കിയിട്ടുണ്ട്. സമ്മേളന നടത്തിപ്പിനായി ഏഴ് സമിതികളാണ് പ്രവര്‍ത്തിക്കുന്നത്.
തിരുവനന്തപുരം നഗരത്തില്‍ മാത്രം 3000ലധികം ഫ്‌ളക്‌സ് ബോര്‍ഡുകളും 1 ലക്ഷത്തിലധികം കൊടികളും സ്ഥാപിച്ചിട്ടുണ്ട്. ഗതാഗതം, പാര്‍ക്കിങ് എന്നിവ നിയന്ത്രിക്കാന്‍ ആയിരത്തിലധികം വോളന്റിയര്‍മാരെ നിയോഗിച്ചു. മോദിക്ക് ഇസഡ് പ്ലസ് സുരക്ഷാ വലയമുള്ളതിനാല്‍ സമ്മേളനവേദി പൂര്‍ണ്ണമായും പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha