മൂന്നാം ബദല്‍ വേണ്ടത് കേരളത്തിലെന്ന് നരേന്ദ്രമോഡി, രമയ്ക്ക് നിരാഹാരം കിടക്കേണ്ടി വന്നത് ഇടതു വലതു മുന്നണികളുടെ ഒത്തുകളിമൂലം

ഇടതു വലത് മുന്നണികള്‍ക്ക് എതിരേ മൂന്നാം ബദല്‍ യഥാര്‍ത്ഥത്തില്‍ വേണ്ടത് കേരളത്തിലെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ പല കാര്യത്തിലും ഒത്തുകളി നടത്തുകയാണെന്ന് തിരുവനന്തപുരം ശംഖുമുഖത്ത് നടന്ന ബിജെപി പരിപാടിയില്‍ സംസാരിക്കവേ മോഡി പറഞ്ഞു.
ടിപി വധക്കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപെട്ടത് ഇടതു വലതു മുന്നണികളുടെ ഒത്തുകളിമൂലമായിരുന്നു. കെ കെ രമയ്ക്ക് നിരാഹാരം കിടക്കേണ്ടി വന്നതിന്റെ സാഹചര്യവും മറ്റൊന്നല്ല. ഇക്കാര്യത്തില്‍ എല്ലാ അമ്മമാരും രമയെ പിന്തുണയ്ക്കണം. മാറാട് കൂട്ടക്കൊലയില്‍ സത്യം പുറത്ത് വരാത്തതിന് കാരണവും ഇരു മുന്നണികളും തമ്മിലുള്ള ഒത്തുകളി തന്നെയാണ്. മുംബൈ ഭീകരാക്രമണത്തില്‍ പെട്ട് ജീവന്‍ ബലികഴിച്ച മലയാളത്തിന്റെ സൈനികനോട് ഇവിടുത്തെ സര്‍ക്കാര്‍ അവഗണന കാട്ടി.
കേരളത്തിലായാലും ദേശീയമായിട്ടായാലും വികസനത്തിന് മൂന്ന് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്. കാര്‍ഷികം, ഉല്‍പ്പാദനം, സേവനം എന്നിവയാണ് അവ.
കേരളവും ഗുജറാത്തും എല്‍എന്‍ജി ടെര്‍മിനലിനു വേണ്ടി നടപടി ആരംഭിച്ചത് ഒരേ സമയത്താണ്. ഗുജറാത്തില്‍ 2000 കോടിക്ക് 2004 ല്‍ ടെര്‍മിനല്‍ പൂര്‍ത്തിയായി. എന്നാല്‍ കേരളത്തില്‍ 2014 ആയിട്ടും പൂര്‍ത്തിയായില്ല. 4500 കോടിക്ക് മുകളിലാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കേരളവും കേന്ദ്രവും കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കുന്നില്ല. കേരളത്തില്‍ 50 ശതമാനത്തില്‍ അധികം കൃഷിഭൂമികള്‍ തരിശാണ്.
ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന പേരില്‍ പരസ്യം ഉള്‍പ്പെടെ ടൂറിസം വികസനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ മുടക്കുന്നുണ്ടെങ്കിലും ശബരിമലയെക്കുറിച്ച് ഒരു കാര്യം പോലും പറയുന്നില്ല. 4000 കോടി തീര്‍ത്ഥാടകര്‍ വരുന്ന ശബരിമല പണ കൊയ്ത്ത് മേഖലയാക്കി മാറ്റുമെന്നും നരേന്ദ്രമോഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha