ഒരു നായര്‍ പിന്മാറിയതു കൊണ്ട് ഹിന്ദു ഐക്യം തകരില്ല, സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും വെള്ളാപ്പള്ളി

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ വീണ്ടും രംഗത്ത്. ഒരു നായര്‍ പിന്മാറിയതു കൊണ്ട് ഹിന്ദു ഐക്യം തകരില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമാണ് എസ്‌എന്‍ഡിപിയുടെ ലക്ഷ്യം. ആരുടെയും ചൂലും വാലുമാകാതെ രാഷ്ട്രീയധികാരം പിടിച്ചു വാങ്ങാനാണ് അധ:സ്‌ഥിത വിഭാഗങ്ങള്‍ ശ്രമിക്കേണ്ടത്. കെപിഎംസ് സംഘടിപ്പിച്ച കൊച്ചി കായല്‍ സമ്മേളന ശതാബ്ദിയില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
നരേന്ദ്ര മോഡി പങ്കെടുത്ത ചടങ്ങിലാണ് സുകുമാരന്‍ നായരെ പേരെടുത്ത് വിമര്‍ശിച്ചത്. അതേസമയം നരേന്ദ്രമോഡിയെ വാനോളം പുകഴ്ത്താനും വെള്ളാപ്പള്ളി മറന്നില്ല.
ഭരണാധികാരം നേടിയെടുക്കാന്‍ നരേന്ദ്രമോഡിയെ സ്‌തുതിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ വെള്ളാപ്പള്ളി ദീപസ്‌തംഭം മഹാശ്‌ചര്യം നമുക്കും കിട്ടണം അധികാരം എന്നതാണ് തന്റെ നയമെന്നും കൂട്ടിച്ചേര്‍ത്തു.
മോഡി വര്‍ഗീയ വാദിയും കൊലയാളിയുമാണെന്ന പത്രവാര്‍ത്തകള്‍ തെറ്റാണെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുകയാണെന്നും താനടക്കമുള്ളവര്‍ മോഡിയെ തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നുവെന്നും നേര് നേരത്തെ അറിയാന്‍ വൈകിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഏറ്റവും വലിയ കക്ഷിയാകുമെന്നും മോഡി പ്രധാനമന്ത്രിയാകുമെന്നും പറഞ്ഞ വെള്ളാപ്പള്ളി അധികാരത്തിന്റെ സിരാകേന്ദ്രത്തിലെത്തുമ്പോള്‍ പിന്നാക്കക്കാരെ ഓര്‍ക്കണേയെന്നു മോഡിയോട് അഭ്യര്‍ഥിക്കുകയും ചെയ്‌തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha