ആറന്മുള വിമാനത്താവളത്തിന് വേണ്ടി കൊടിമരത്തിന്റെ ഉയരം കുറയ്‌ക്കാനാവില്ലെന്ന് ക്ഷേത്രം തന്ത്രി, ദേവി ചൈതന്യത്തെ ബാധിക്കും

ആറന്മുളയിലെ നിര്‍ദ്ദിഷ്‌ട വിമാനത്താവളത്തിനായി കൊടിമരത്തിന്റെ ഉയരം കുറയ്‌ക്കാനാവില്ലെന്ന് ക്ഷേത്രം തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പട്ട് ഹൈക്കോടതി നിയോഗിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് തന്ത്രിയുടെ അഭിപ്രായമുള്ളത്. തന്ത്രിയുടെ നിലപാട് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
കൊടിമരത്തിന് നീളം കുറച്ചാല്‍ അത് ദേവി ചൈതന്യത്തെ ബാധിക്കുന്നതാണെന്നും തന്ത്രി നല്‍കിയ കത്തും കമ്മീഷന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ റണ്‍വേയ്‌ക്കായി ക്ഷേത്ര കൊടിമരത്തിന് മുകളില്‍ ലൈറ്റ് സ്ഥാപിക്കേണ്ടി വരും. ഇത് ക്ഷേത്രാചാരത്തിന് വിരുദ്ധമാണ്. ക്ഷേത്രത്തിന്റെ പവിത്രതയേയും വിശുദ്ധിയേയും കളങ്കപ്പെടുത്തുന്ന നടപടികള്‍ നാടിന്റെ നന്മയ്‌ക്ക് നല്ലതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്താവളത്തിനായി നാലോളം കുന്നുകള്‍ ഇടിച്ചു നിരത്തേണ്ടി വരും. വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പദ്ധതി നടത്തിപ്പുകാരായ കെജി ഗ്രൂപ്പിന് 8 അനുമതി ലഭിച്ചിട്ടുണ്ടെന്നും സമിതി റിപ്പോര്‍ട്ട് ചെയ്‌തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha