ഇനി സുധീരയുഗം... തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് ഗ്രൂപ്പ് അടിസ്ഥാനത്തിലാവില്ല, കൂടുതല്‍ യുവാക്കള്‍ക്കും സ്‌ത്രീകള്‍ക്കും അവസരം

തെരഞ്ഞെടുപ്പില്‍ ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് ഗ്രൂപ്പ് അടിസ്ഥാനത്തിലാവില്ലെന്ന് കെപിസിസിയുടെ പുതിയ ഉപാധ്യക്ഷന്‍ വിഡി സതീശന്‍ . ഗ്രൂപ്പിന്റെ അതിപ്രസരം കാരണം അര്‍ഹതയുള്ള പലര്‍ക്കും സ്ഥാനങ്ങള്‍ കിട്ടിയിട്ടില്ല. ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ യുവാക്കളും സ്‌ത്രീകളും ഉണ്ടാകുമെന്നും വിഡി സതീശന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കര്‍ക്കക നിലപാടുകള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് വിഡി സതീശന്‍ നല്‍കുന്നത്. ഇതുവരെയുണ്ടായിരുന്നതുപോലെ സീറ്റുകളുടെ വീതംവയ്‌ക്കല്‍ ഇനിയുണ്ടാകില്ലെന്ന കര്‍ശന നിലപാടിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്.
എഐസിസി സെക്രട്ടറി സ്ഥാനം ഒഴിയുമെന്നും സതീശന്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യത്തില്‍ സന്തോഷമുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുകയാണ് ആദ്യ ദൗത്യം. സുധീരന്‍ പാര്‍ട്ടി പ്രസിഡന്റായ സാഹചര്യത്തില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെല്ലാം ഇനി ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പാണെന്നും സതീശന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha