ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ഒരു വില്ല, തമിഴ്‌നാട്ടില്‍ കൃഷിഭൂമി സൗജന്യം... തട്ടിപ്പിനിരയാവര്‍ നിരവധി, പ്രവാസികളെ മയക്കിയ ശാന്തിമഠം അറസ്റ്റില്‍

മലയാളികളുടേയും പ്രത്യേകിച്ച് പ്രവാസികളുടേയും ഇടയില്‍ വളരെ വേഗം പ്രചാരം നേടിയ ഒരു പരസ്യ വാചകമാണ്, ഗുരുവായൂരപ്പന്റെ നടയില്‍ ഒരു താമസ സ്ഥലം. സൗജന്യമായി തമിഴ്‌നാട്ടില്‍ ഏക്കറു കണക്കിന് കൃഷി ഭൂമി. കൃഷി ചെയ്യാനറിയാത്തവര്‍ ദുഖിക്കേണ്ട. അതെല്ലാം ശാന്തിമഠം ചെയ്‌തുകൊള്ളും. ലക്ഷങ്ങള്‍ മുടക്കിയാല്‍ മാത്രം മതി. ഇതിനെക്കാളേറെ രസം, ശാന്തിമഠം ഉറപ്പു നല്‍കുന്ന ഒന്നാണ് ഗുരുവായൂരില്‍ വരുമ്പോള്‍ വില്ലകളുടെ ഉടമയ്‌ക്ക് ഇവിടെ താമസിക്കാം. അല്ലാത്തപ്പോള്‍ ഈ വില്ല ഗുരവായൂരില്‍ തൊഴാന്‍ വരുന്നവര്‍ക്ക് വാടകയ്‌ക്ക് നല്‍കി ലക്ഷങ്ങളുണ്ടാക്കാം. അതും ശാന്തിമഠം തന്നെ ചെയ്‌തോളും.
മധുരയിലെ ഔഷധത്തോട്ടങ്ങളിലും ഗുരുവായൂരിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളിലും ഗുരുവായൂരിലെ വില്ലകളിലും നിക്ഷേപം നടത്തുന്നവര്‍ക്ക് ആകര്‍ഷകമായ വരുമാനം പ്രഖ്യാപിച്ചുകൊണ്ട് ശാന്തിമഠം ഗ്രൂപ്പ് ഗള്‍ഫിലുമെത്തിയിരുന്നു.
മധുര വിമാനത്താവളത്തില്‍ നിന്ന് 33 കി.മീ. അകലെ ശാന്തിമഠത്തിന്റെ കീഴിലുള്ള 25,000 ഏക്കര്‍ ഭൂമിയാണ് നിക്ഷേപകര്‍ക്ക് പതിച്ചുനല്‍കുന്നത്. 25 ഏക്കര്‍ വീതമുള്ള ഓരോ പ്ലോട്ടിനും 75 ലക്ഷം രൂപയാണ് വില. ഇവിടെ ഔഷധത്തോട്ടം നിര്‍മിക്കാന്‍ ശാന്തിമഠം തന്നെ മുന്‍കൈ എടുക്കും. ഓരോ പ്ലോട്ടിലും ഉടമസ്ഥനുള്ള വീടും മൂന്നു സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും പണിതുനല്‍കും. തെങ്ങ്, കരിമ്പ്, മുന്തിരി, നെല്ലി, പേര, സപ്പോട്ട, ഞാവല്‍, മുരിങ്ങ, പതിമുഖം, കരിങ്ങാലി എന്നിവയാണ് കൃഷിചെയ്യുക.
ഇങ്ങനെയുള്ള പരസ്യ വാചകത്തില്‍ പെട്ടു പോയ പലരും പരാതിയുമായി രംഗത്തെത്തിയതോടെയാണ് ശാന്തിമഠത്തിന്റെ തട്ടിപ്പ് വെളിച്ചത്താകുന്നത്.
വില്ലകള്‍ നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ശാന്തിമഠം ബില്‍ഡേഴ്‌സ് ഉടമ രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. വില്ല നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് 35 ലക്ഷം രൂപ വെട്ടിച്ചുവെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശിയായ പ്രവാസി മലയാളി നല്‍കിയ കേസില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് പറവൂരിലെ വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്. എറണാകുളം, തൃശൂര്‍ , ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ വില്ലകള്‍ നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് കാണിച്ച് രാധാകൃഷ്ണനെതിരെ നിരവധി പരാതികള്‍ നിലവിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha