കെപിസിസി പ്രസിഡന്റായി വി.എം സുധീരന്‍ ചുമതലയേറ്റു, തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ നിന്നും വിട്ടു നിന്നു

കെപിസിസി പ്രസിഡന്റായി വി.എം സുധീരനും വൈസ് പ്രസിഡന്റായി വിഡി സതീശനും ചുമതലയേറ്റു. ഇന്ദിരാഭവനില്‍ നടന്ന ചടങ്ങിലായിരുന്നു ഇരുവരുടെയും സ്ഥാനാരോഹണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ നിന്നും വിട്ടുനിന്നത് ശ്രദ്ധേയമായി. ഇന്ദിരാഭവനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ മാത്രമുള്ള സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി ചടങ്ങില്‍ എത്തിയില്ല. ഔദ്യോഗിക തിരക്കുകള്‍ മൂലമാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്നും ഇത് നേരത്തെ അറിയിച്ചിരുന്നതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ നബാഡ് ആസ്ഥാനത്തുള്ള പരിപാടിയില്‍ പങ്കെടുത്ത് ശേഷം 11.45ഓടെ മുഖ്യമന്ത്രി സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നു.
രമേശ് ചെന്നിത്തല, തെന്നല ബാലകൃഷ്ണപിള്ള തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്ന് സ്ഥാനമേറ്റതിനു ശേഷം സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha