സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നത് പൂര്‍ണമായും ട്രഷറിവഴിയാക്കുന്നു

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നത് പൂര്‍ണമായും ട്രഷറിവഴിയാക്കുന്നു. ട്രഷറി അക്കൗണ്ടുകള്‍ കോര്‍ ബാങ്കിങ് സംവിധാനത്തിലേക്ക് മാറ്റുന്ന നടപടികള്‍ പൂര്‍ത്തിയായി. ജനുവരിയില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതോടെ പെന്‍ഷന്‍ വിതരണം പൂര്‍ണമായും ട്രഷറി വഴിയാകും. ഇതിനു പിന്നാലെ ഉദ്യോഗസ്ഥരുടെ ശമ്പളവും ട്രഷറിവഴി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിലവില്‍ 5.50 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ബാങ്ക് വഴിയാണ് ഇടപാടുകള്‍ നടത്തുന്നത്. 4,50 ലക്ഷംപേര്‍ ട്രഷറി ഉപയോഗിക്കുന്നു. 50000 പേര്‍ നേരിട്ടും പണം കൈപ്പറ്റുന്നുണ്ട്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ അഞ്ചര ലക്ഷത്തോളംവരുന്ന ബാങ്ക് അക്കൗണ്ടുകള്‍ ട്രഷറി അക്കൗണ്ടുകളായി മാറുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരിന് സാമ്പത്തികനേട്ടം നല്‍കുന്നതാണ് നടപടി.
പെന്‍ഷന്‍കാരുടെയും,സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും തീരുമാനം അനുസരിച്ച് അവരുടെ ട്രഷറി അക്കൗണ്ടില്‍നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ആവശ്യാനുസരണം പണം ഓണ്‍ലൈനായി കൈമാറാന്‍ കഴിയുമെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു. നിര്‍ദേശങ്ങള്‍ ഓണ്‍ലൈനായി നല്‍കാനുള്ള സംവിധാനവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
ഇതിനുമുന്നോടിയായാണ് ഏപ്രില്‍ ഒന്നുമുതല്‍,നിലവില്‍ ബാങ്കുവഴി വിതരണം ചെയ്യുന്ന പെന്‍ഷനും ട്രഷറിയില്‍നിന്നുള്ള അധികാരപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നത്. ബാങ്ക് വഴി പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് തുടര്‍ന്നും ആ സൗകര്യം നല്‍കും.
ധനവകുപ്പില്‍ നടപ്പിലാക്കിവരുന്ന സംയോജിത സാമ്പത്തിക മാനേജ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായാണ് ട്രഷറി സേവിംഗ്‌സ് അക്കൗണ്ടുകള്‍ കോര്‍ബാങ്കിങ് സംവിധാനത്തിലേക്ക് മാറ്റിയത്. ഈ സംവിധാനം പൂര്‍ത്തിയാകുന്നതോടെ ഒരു ട്രഷറിയില്‍ അക്കൗണ്ടുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏതു ട്രഷറിയിലും പണമിടപാട് നടത്താന്‍ കഴിയും.
ഇതുകൂടാതെ, ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് വൈദ്യുതി, വെള്ളക്കരം, വീട്ടുകരം, ടെലഫോണ്‍, നികുതി, പരീക്ഷാ ഫീസുകള്‍ എന്നിവ ഓണ്‍ലൈനായി അടയ്ക്കാനുള്ള സോഫ്റ്റ് വെയറും അന്തിമഘട്ടത്തിലാണ്.
ട്രഷറിവഴി ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും ട്രഷറി ഡയറക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha