കോതമംഗലത്ത് 10 വയസുകാരിയും പിതാവും മരിച്ച നിലയില്‍

കോതമംഗലം ചെങ്കരയില്‍ 10 വയസുകാരി കൊല്ലപ്പെട്ട നിലയില്‍. പെണ്‍കുട്ടിയുടെ പിതാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാകാമെന്ന് സംശയിക്കുന്നു.
രാവിലെ 11.40 ഓടെയാണ് സംഭവം പുറത്തറിയുന്നത്. മനോജിന്റെ മൃതദേഹം ഇവര്‍ വടകയ്ക്കു താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിലും അഞ്ചുവിനെ തോട്ടത്തിലെ റബര്‍ പുകപ്പുരക്ക് സമീപവുമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. തെങ്ങുകയറ്റ തൊഴിലാളിയായ മനോജ് മൂന്ന് വര്‍ഷത്തോളമായി ചെങ്കര വടക്കു താമസിച്ച് വരികയാണ്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha