രാജമാണിക്യം തെറിക്കും?

കെ.എസ്.ആര്‍.ടി.സി എം.ഡി രാജമാണിക്യത്തെ മാറ്റിയേക്കും. കടക്കെണിയില്‍ നിന്നും കോര്‍പ്പറേഷനെ രക്ഷിക്കുന്നതിനു വേണ്ടി 10,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനമാണ് രാജമാണിക്യത്തിന് വിനയായത്.
കോര്‍പ്പറേഷനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സുശീല്‍ ഖന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജമാണിക്യം സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനാണ് ശുപാര്‍ശയെങ്കിലും സ്ഥിരം ജീവനക്കാരെയും തീരുമാനം ബാധിക്കാനിടയുണ്ട്.
കോര്‍പ്പറേഷന്‍ പൂട്ടിയാലും ഇല്ലെങ്കിലും ജീവനക്കാരെ തൊടാനാകില്ലെന്ന നിലപാടിലാണ് യൂണിയനുകള്‍. 6000 ഷെഡ്യൂള്‍ ഓപ്പറേറ്റ് ചെയ്യുന്ന കോര്‍പ്പറേഷന് 46,000 ജീവനക്കാരാണുള്ളത്. 7800 ഷെഡ്യൂള്‍ ഉള്ള തമിഴ്‌നാടിന് 26000 ജീവനക്കാരാണുള്ളത്. ഇക്കാര്യങ്ങള്‍ കെ.എസ്.ആര്‍.ടി.സി കണ്ണ് തുറന്നു കാണണമെന്ന് ഗതാഗത മന്ത്രിയെ രാജമാണിക്യം അറിയിച്ചു. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിട്ടാല്‍ അത് വന്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി പറഞ്ഞതായാണ് വിവരം.
എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന നിലപാടില്‍ തന്നെയാണ് രാജമാണിക്യം. കെ.എസ്.ആര്‍.ടി സിയിലെ പ്രധാന യൂണിയനുകള്‍ ഭരിക്കുന്നത് സി പി എമ്മും സിപിഐയുമാണ്. തൊഴിലാളി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇത്തരം പിന്തിരിപ്പന്‍ നയങ്ങള്‍ പറ്റില്ലെന്ന് തന്നെയാണ് യൂണിയന്‍.
https://www.facebook.com/Malayalivartha