ദിലീപ്കാവ്യ ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് കെ.പി.എ.സി ലളിത

ദിലീപിന് കാവ്യയെ ഇഷ്ടമാണെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് കെ.പി.എ.സി ലളിത. പൊട്ടിപ്പെണ്ണാണ് കാവ്യ എന്ന് ദിലീപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിവാഹത്തിനും തന്നെ ക്ഷണിച്ചു. ദിലീപുമായും കുടുംബവുമായും താന്‍ എപ്പോഴും നല്ല ബന്ധത്തിലായിരുന്നെന്നും ലളിത പറഞ്ഞു.
കഴിഞ്ഞ മാസം 24ന് ആണ് ദിലീപ് കാവ്യ മാധവന് താലി ചാര്‍ത്തിയത്. പ്രേക്ഷകര്‍ക്ക് തികച്ചും അപ്രതീക്ഷിതമായ വാര്‍ത്തയായിരുന്നു ദിലീപ്കാവ്യ വിവാഹം. എന്നാല്‍ സിനിമാ ലോകത്ത് ഇരുവരുടെയും ബന്ധം പരസ്യമായ രഹസ്യമായിരുന്നെന്നാണ് കെ.പി.എ.സി ലളിത അടക്കമുള്ളവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
നടന്‍ ബഹദൂറുമായി ഉണ്ടായിരുന്ന സുഖകരമല്ലാത്ത വ്യക്തി ബന്ധത്തെക്കുറിച്ചും കെ.പി.എ.സി ലളിത മനസ് തുറന്നു. വിവാഹം കഴിക്കാതെ കൂടെ നിര്‍ത്താന്‍ അടൂര്‍ ഭാസി ശ്രമിച്ചു. അതിന് വഴങ്ങാത്തതിനാല്‍ നിരവധി സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കി. മദ്രാസില്‍ ജോലിക്കാരിക്കൊപ്പം താമസിക്കവെ അടൂര്‍ ഭാസി മദ്യപിച്ച് വന്ന് ബഹളം വച്ചുവെന്നും ലളിത പറഞ്ഞു.
https://www.facebook.com/Malayalivartha