ഉദ്യോഗസ്തരെ തട്ടിക്കൊണ്ടുപോകുന്നതിനും മാവോയിസ്റ്റുകള്‍ പദ്ധതി ഇട്ടിരുന്നു; കേരളത്തിലെ കാടുകളിലും ആയുധപരിശീലനം നടത്തി

അപകടകരമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറെടുത്തിരുന്നതായി റിപ്പോര്‍ട്ട്. നിലന്പൂര്‍ വനത്തില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജാണ് ഇത്തരത്തില്‍ മാവോയിസ്റ്റുകള്‍ക്ക് ക്ലാസ് എടുത്തിരുന്നത്. പോലീസിന് ലഭിച്ച രേഖകളിലാണ് ഇത് വ്യക്തമാക്കുന്നത്.
വനം വകുപ്പ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകുന്നതിനും മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടതായും പൊലീസിന് ലഭിച്ച രേഖയില്‍ പറയുന്നു. നിലന്പൂരിലെ രണ്ട് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം.
മാവോവാദി നേതാവ് വിക്രം ഗൗഡയും ഇവിടെ അനുയായികളെ കാണുന്നതിന് എത്താറുണ്ടെന്നും വ്യക്തമാകുന്നു. ആദിവാസികളില്‍ നിന്നും ആളുകള്‍ സിപിഐ (മാവോയിസ്റ്റ്) പാര്‍ട്ടിയിലേക്ക് എത്തിയിരുന്നു.
കാട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും അണികള്‍ക്ക് മാവോ നേതാക്കള്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. പോലീസുമായി ഏറ്റുമുട്ടല്‍ നടന്ന വരയന്‍മലയുടെ താഴ്വാരത്ത് ആയുധമേന്തിയ മാവോയിസ്റ്റുകള്‍ മുദ്രാവാക്യം വിളിക്കുന്ന മുഴക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത പെന്‍ ഡ്രൈവില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ആയുധപരിശീലനത്തിന്റെ ക്ലാസുകള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങളും അതില്‍ ഉള്‍പ്പെടുന്നു.
ദൃശ്യങ്ങള്‍ക്ക് പുറമെ സ്‌ഫോടകവസ്തു നിര്‍മ്മാണത്തെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും എഴുതിയ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെ ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ആരോപിച്ച് സിപിഐയും മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha