പാക് പട്ടാളവേഷത്തില്‍ നബിദിനാഘോഷ റാലികള്‍ പാടില്ലെന്ന് സമസ്ത

പാക് സൈനിക വേഷംവരെ വച്ച് നബിദിന റാലികള്‍ ആവര്‍ത്തിക്കാതിരക്കാനും പൊതുജനങ്ങള്‍ക്ക് ശല്യമാകാതിരക്കാനും വ്യക്തമായ നിര്‍ദേശവുമായി സമസ്ത രംഗത്ത്. നബിദിനാഘോഷം പൊതുജനങ്ങള്‍ക്ക് പ്രയാസം വരുത്താത്ത വിധം സംഘടിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി യോഗം ആഹ്വാനംചെയ്തു. മീലാദ് റാലികള്‍ ഗതാഗതതടസ്സം വരുത്താതെയാകണം. പ്‌ളാസ്റ്റിക് ഗ്‌ളാസ്, പ്‌ളേറ്റ് എന്നിവ വഴിയില്‍ ഉപേക്ഷിക്കരുത്.
പരിസര മലിനീകരണം വരുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന്
പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചയോഗം വ്യക്തമാക്കി. പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, എം.എം. മുഹ്്യിദ്ദീന്‍ മൗലവി, കെ.ടി. ഹംസ മുസ്‌ലിയാര്‍ തുടങ്ങിയ സമസ്തയുടെ പ്രമുഖര്‍ അണിനിരന്നയോഗത്തില്‍ നബിദിനഘോഷയാത്രയില്‍ ഉണ്ടാവേണ്ട നിശ്ചല ദൃശ്യങ്ങളിലടക്കം ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു.പൊതുസമൂഹത്തിലേക്ക് തെറ്റായ ഒരു സന്ദേശം കൊടുക്കുന്ന കാര്യങ്ങള്‍ ഒന്നും നബിദിന പരിപാടികളോട് അനുബന്ധിച്ച് ഉണ്ടാവരുതെന്ന് യോഗം വിലയിരുത്തി.
അതേസമയം മുസ്ലിം സംഘടനകള്‍ക്കിടയില്‍ നബിദിനാഘോഷത്തെകുറിച്ച് കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് ഈ വര്‍ഷത്തെ നബിദിനവും ആഘോഷിക്കപ്പെടുന്നത്.നബിദിനാഘോഷങ്ങള്‍ അനിസ്ലാമികമാണെന്ന് കാണിച്ച് മുജാഹിദ് വിഭാഗം നേരത്തെ നടത്തിയിരുന്ന കാമ്ബയിന്‍ ഇത്തവണയും തുടരുന്നുണ്ട്. ഐ.എസ് റിക്രൂട്ട്‌മെന്റിലും 'ആടുമേക്കല്‍' വിവാദത്തിലുംപെട്ട് നഷ്ടമായ തങ്ങളുടെ ഇമേജ് തിരച്ചുപിടിക്കാനായി അവര്‍ ഇത്തവണയും നബിദിനാഘോഷ വിവാദം ശക്തമാക്കുന്നുണ്ട്.സമസ്തയടക്കമുള്ള ഭൂരിപക്ഷം വരുന്ന കേരളത്തിലെ മുസ്ലീങ്ങള്‍ നബിദിനാഘോഷങ്ങളെ അനുകൂലിക്കുന്നുണ്ടെങ്കിലും സിനിമാപാട്ട് അടക്കമുള്ള കാര്യങ്ങള്‍ കുട്ടികള്‍ സമ്മേളനങ്ങളില്‍ പാടുന്നത് വിലക്കിക്കൊണ്ട് ചിലര്‍ രംഗത്തത്തെിയിട്ടുണ്ട്.
അതിനിടെ നബിദിനാഘോഷം നടക്കുന്നതിനിടെ ഗള്‍ഫില്‍ താരനിശ നടത്തുന്നത് സംബന്ധിച്ച് സമസ്തയിലും മുസ്ലീലീഗിലും വിവാദം ഉയര്‍ന്നിരുന്നു.ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കേണ്ട താരനിശയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ ഉടലെടുത്ത വിവാദത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കടെുക്കേണ്ടിയിരുന്ന സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ യാത്ര റദ്ദാക്കയിരുന്നു. 'മിഡില്‍ ഈസ്റ്റ് ചന്ദ്രിക'യുടെ താരനിശയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈദരലി തങ്ങള്‍ പരിപാടിയില്‍ പങ്കടെുക്കേണ്ടതില്‌ളെന്ന് തീരുമാനിച്ചത്.
നടന്‍ മമ്മൂട്ടിക്ക് പുരസ്‌കാരം നല്‍കുന്ന പരിപാടിയില്‍ നിരവധി നടീനടന്മാരും മറ്റു കലാകാരന്മാരും പങ്കടെുക്കുന്നുണ്ട്. ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെ ലീഗ് നേതാക്കള്‍ എത്തുമെന്നായിരുന്നു സംഘാടകരുടെ പ്രചാരണം. താന്‍ പരിപാടിയില്‍ പങ്കടെുക്കുമെന്ന് പറയുന്ന ഹൈദരലി തങ്ങളുടെതന്നെ വിഡിയോ ക്‌ളിപ് പ്രചാരണങ്ങള്‍ക്ക് സംഘാടകര്‍ ഉപയോഗിച്ചിരുന്നു.എന്നാല്‍ നാടെങ്ങും നബിദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമ്‌ബോള്‍ താരനിശ നടത്തുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ഒരുവിഭാഗം വിമര്‍ശനം ഉന്നയിചപ്പോഴാണ് തങ്ങള്‍ പിന്മാറിയത്.
https://www.facebook.com/Malayalivartha