ബിനോയ് വിശ്വത്തെ ഒഴിവാക്കാന്‍ രാമചന്ദ്രന്‍ നായര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാമെന്ന ബിനോയ് വിശ്വത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. സിപിഐയുടെ ജില്ലാ സെക്രട്ടറി രാമചന്ദ്രന്‍ നായര്‍ മല്‍സരിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ്. കഴിഞ്ഞ തവണ ശശി തരൂരിനെതിരെ രാമചന്ദ്രന്‍ നായര്‍ തോറ്റിരുന്നു. കഴിഞ്ഞ തവണ സിപിഎമ്മാണ് തന്നെ തോല്‍പ്പിച്ചതെന്ന് രാമചന്ദ്രന്‍ നായര്‍ പരസ്യ പ്രസ്താവനയും നടത്തിയതോടെ ബിനോയ് വെട്ടിലായി.
മണ്ഡലത്തിലെ അപരിചിതത്വം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ തരൂരിന് പ്രതികൂലമായിരുന്നിട്ടും സിപിഎം വോട്ട് മറിച്ചും വോട്ട് ചെയ്യിക്കാതെയും 50,000 വോട്ടിന്റെ നഷ്ടം ഉണ്ടാക്കിയെന്നും രാമചന്ദ്രന്‍ നായര്‍ ആരോപിക്കുന്നു. ബിനോയ് വിശ്വത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനിരിക്കാനാണ് രാമചന്ദ്രന്‍ നായര്‍ ഒരു മുഴം നീട്ടിയെറിഞ്ഞതെന്നറിയുന്നു. അടുത്തമാസം 10ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ വീണ്ടും മതസ്‌രിക്കാന്‍ സീ്റ്റ് ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ സിപിഎം നേതൃത്വത്തെ പ്രകോപിപ്പിച്ച് ബിനോയിയുടെ പരാജയം ഉറപ്പാക്കുകയാണ് രാമചന്ദ്രന്‍ നായരുടെ ലക്ഷ്യമെന്നാണ് ആക്ഷേപമുണ്ട്.
അതേസമയം സിപിഎം സംസ്ഥാന സമ്മേളനം കോഴിക്കോട് നടന്നപ്പോള്‍ ഇവന്റ് മാനേജ്‌മെന്റുകള്‍ സംഘടിപ്പിക്കുന്നതാണെന്ന് അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി സി. കെ ചന്ദ്രപ്പന്‍ ആരോപിച്ചിരുന്നു. പിന്നീട് ബിനോയ് വിശ്വമാണ് ഇത് ഏറ്റെടുത്തത്. കൂടാതെ ടിപി വധക്കേസിലും ബിനോയ് വിശ്വം സിപിഎമ്മിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. അതിനാല്‍ ബിനോയ് മല്‍സരിച്ചാലും സി.പി.എം സഹായിക്കാനിടയില്ല.
https://www.facebook.com/Malayalivartha