സമയമായില്ല പോലും... അഭിപ്രായം വേണ്ട, കെജ്‌രിവാള്‍ നിക്കറിടുന്ന പ്രായത്തിലേ താന്‍ രാഷ്‌ട്രീയം തുടങ്ങി

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആം ആദ്‌മിയിലേക്ക് പോകുന്നു എന്ന വാര്‍ത്ത ശക്തമായി നിലനില്‍ക്കുമ്പോഴാണ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പരസ്യമായി വിഎസിനെ ആം ആദ്‌മിയിലേക്ക് ക്ഷണിച്ചത്. പാര്‍ട്ടിക്കെതിരെ വിഎസിന്റെ ശക്തമായ നിലപാട് ഇതു കൊണ്ടാണെന്നും പറയുന്നുണ്ട്. വിഎസിനെതിരെ പാര്‍ട്ടി നടപടി എടുക്കാന്‍ മടിക്കുന്നതു പോലും ഈയൊരു ബാഹ്യ പശ്ചാത്തലം ഉള്ളതുകൊണ്ടാനെന്നാണ് പറയുന്നത്.
എന്നാല്‍ ഇന്ന് വിഎസ് മനസു തുറന്നു. താന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ കെജ്‌രിവാള്‍ സ്‌ക്കൂള്‍ കുട്ടിയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ . തന്റെ രാഷ്‌ട്രീയ നിലപാടുകള്‍ മനസിലാക്കിയിട്ടില്ലാത്തതിനാലാണ് ആം ആദ്‌മിയിലേയ്‌ക്ക് കെജ്‌രിവാള്‍ തന്നെ ക്ഷണിച്ചത്. താന്‍ കമ്മ്യൂണിസ്‌റ്റാണ്. വര്‍ഷങ്ങളായി തൊഴിലാളി വര്‍ഗ്ഗരാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇക്കാര്യത്തെ കുറിച്ച് തന്റെ അഭിപ്രായം ചോദിക്കേണ്ട കാര്യം പോലുമില്ലെന്നും വി.എസ് വ്യക്‌തമാക്കി.
ആം ആദ്‌മിയിലേക്കില്ല എന്നു വിഎസ് പറയുമ്പോഴും പാര്‍ട്ടയ്‌ക്കുള്ള താക്കീതും കൂടിയായി ഇത്. പാര്‍ട്ടിയുടെ അച്ചടക്ക നടപടികളെ ഭയക്കുന്നയാളല്ല താന്‍ . താന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തുകളടക്കം ചര്‍ച്ച ചെയ്യാനാണ് കേന്ദ്രകമ്മറ്റി ചേരുന്നത്. അതുകൊണ്ടുതന്നെ എന്തെങ്കിലും അഭിപ്രായ പ്രകടനങ്ങള്‍ അച്ചടക്ക നടപടികളെക്കുറിച്ച് ഓര്‍ത്ത് വേണ്ടെന്ന് വെച്ചിട്ടില്ലെന്നും വി.എസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha