'ഇവിടെ അലക്ഷ്യമായി വാഹനമോടിച്ചാല്‍ മാന്യമായി കൈകാര്യം ചെയ്യും'; കിഴക്കമ്പലത്ത് മുന്നറിയിപ്പ് ബോര്‍ഡുമായി നാട്ടുകാര്‍

അപകടമുണ്ടാക്കിയാല്‍ എങ്ങിനെയൊക്കെ കൈകാര്യം ചെയ്യുമെന്ന് വ്യക്തമാക്കി വഴിയരികില്‍ നാട്ടുകാര്‍ വലിയ മുന്നറിയിപ്പ് ബോര്‍ഡുകളുമായി കിഴക്കമ്ബലത്തെ നാട്ടുകാര്‍. മൂന്ന് മാസത്തിനിടെ പത്ത് വാഹനാപകടങ്ങളാണ് ഈ മേഖലയിലുണ്ടായത്.
അലക്ഷ്യമായി വാഹനമോടിച്ചാല്‍ മാന്യമായി കൈകാര്യം ചെയ്യും. അല്‍പം കടന്ന കയ്യായി തോന്നാമെങ്കിലും കണ്‍മുന്നില്‍ വാഹനാപകടങ്ങള്‍ പെരുകിയതോടെയാണ് കിഴക്കമ്ബലം ചിത്രപ്പുഴ പോഞ്ഞാശേരി റോഡില്‍ നാട്ടുകാര്‍ ഇങ്ങനയൊരു ബോര്‍ഡ് വച്ചത്. കഴിഞ്ഞ ദിവസം ഒരാള്‍ മരിക്കുക കൂടി ചെയ്തതേടെയാണ് അലക്ഷ്യമായി വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി നാട്ടുകാരിറങ്ങിയത്. വിരട്ടലിനൊപ്പം െ്രെഡവര്‍മാരെ ബോധവല്‍വരിക്കാനുളള പ്രവര്‍ത്തനങ്ങളും നാട്ടുകാര്‍ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha