ആലപ്പുഴയിലെ ജനങ്ങള്‍ തെരുവ് നായ കാരണം രക്ഷപ്പെട്ടു, തെരുവ് നായ പ്രേതശല്യം അവസാനിപ്പിച്ചു

ആലപ്പുഴയിലെ ജനങ്ങള്‍ രണ്ടാഴ്ചയിലേറെയായി പ്രേതത്തെ പേടിച്ച് രാത്രിയില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രേതത്തിന്റെ ശല്യം ഇല്ലായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആലപ്പുഴ നഗരസഭയിലെ കൈതവന വാര്‍ഡില്‍ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ പ്രേതത്തിന് തെരുവ് നായ അവസാനിപ്പിച്ചത്. ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളായ യുവാക്കളും പോലീസുമുള്‍പ്പെടെ തിരച്ചില്‍ നടത്തിയിട്ടും പിടികൂടാന്‍ കഴിയാതിരുന്ന പ്രേതത്തെ കഴിഞ്ഞ ദിവസമാണ് പ്രസവിച്ചുകിടന്ന പട്ടി ഓടിച്ചിട്ട് കടിച്ചത്.
പട്ടിയുടെ കുരകേട്ട് പ്രദേശവാസികള്‍ ഉണര്‍ന്നുവെങ്കിലും ഭയംമൂലം പുറത്തിറങ്ങിയിരുന്നില്ല. പട്ടിയെ ഓടിക്കുന്നതിനായുള്ള പുരുഷശബ്ദം കേള്‍ക്കുകയും ചെയ്തിരുന്നു. പുലര്‍ച്ചെ നോക്കിയപ്പോഴാണ് സ്ഥലത്ത് ചോരപ്പാടുകള്‍ കണ്ടത്.
പട്ടിയുടെ ആക്രമണത്തിന് ശേഷം പ്രദേശത്ത് വെള്ളവേഷ ധാരിയുടെ ശല്യം ഇല്ലാതായിരിക്കുകയാണ്. രാത്രികാലങ്ങളില്‍ പ്രദേശത്തെ റോഡുകളിലൂടെ സഞ്ചരിക്കുന്നവര്‍ക്കു മുന്നില്‍ അപ്രതീക്ഷിതമായെത്തുന്ന ഈ രൂപം പലരെയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു.
രണ്ടാഴ്ച മുമ്ബ് പുലര്‍ച്ചെ 1.30 ഓടെ നഗരത്തില്‍ നിന്നും പ്രദേശത്തേക്ക് സവാരിക്കെത്തിയ ഓട്ടോ ഡ്രൈവര്‍ തിരികെ പോകുന്നതിനിടയില്‍ മാത്തൂര്‍ ലൈന്‍ റോഡിലെ നടുപ്പറമ്പ് മൂലയില്‍ വച്ച് ഈ രൂപത്തെ കണ്ടിരുന്നു. ഭയപ്പെട്ട ഇയാള്‍ മറ്റൊരുവഴി ഓട്ടോയുമായി രക്ഷപ്പെടുകയായിരുന്നു. അതേസമയം പട്ടി കടിച്ചതുമായി ബന്ധപ്പെട്ട് പ്രതിരോധ ചികിത്സതേടി ജനറല്‍ ആശുപത്രിയില്‍ ആരും കഴിഞ്ഞ ദിവസങ്ങളിലെത്തിയില്ലായെന്ന് അന്വേഷണത്തില്‍ ബോധ്യമായി.
https://www.facebook.com/Malayalivartha