അതിസാഹസികമായ രക്ഷപ്പെടുത്തല്‍, താരമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

ദിനംപ്രതി വാഹനപകടങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ് . അപകട വാര്‍ത്തകളില്ലാത്ത ഒരു ദിനം പോലുമില്ല. അമിതവേഗതയും അശ്രദ്ധയുമൊക്കെയാണ് മിക്കവാറും അപകടങ്ങള്‍ക്കു കാരണമാകുന്നത്. അതിലേറെയും ഇരുചക്രവാഹനാപകടമാണ്. സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയും സമാനരീതിയില്‍ നടക്കേണ്ടിയിരുന്ന ഒരു അപകട വാര്‍ത്തയുടേതാണ്. ദിവസവും നാം വായിച്ചു പോകുന്ന ചില വാര്‍ത്തകളിലൊന്നായി മാറേണ്ടിയിരുന്നതായിരുന്നു ആ അപകടവും. എന്നാല്‍ ബൈക്കിനു പുറകെ വന്ന കെഎസ്ആര്‍ടിസി െ്രെഡവറുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത്.
കണ്ണൂരിലെ കരിവള്ളൂരിലാണ് ഈ സംഭവം നടന്നത്. അലക്ഷ്യമായി ബൈക്ക് ഓടിച്ചു പോവുകയായിരുന്നയാളെ അതിസാഹസികമായാണ് ആ കെഎസ്ആര്‍ടിസി െ്രെഡവര്‍ രക്ഷിച്ചത്. കെഎസ്ആര്‍ടിസി പയ്യന്നൂര്‍ ഡിപ്പോ െ്രെഡവര്‍ വില്‍സണ്‍ മാടത്തിനാത്താണ് ഇന്നു സമൂഹമാധ്യമത്തിലെ ഹീറോ ആയ ആ െ്രെഡവര്‍. വലതുവശത്തു നിന്നും റോഡിന്റെ മധ്യഭാഗത്തേക്ക് യാതൊരു ശ്രദ്ധയുമില്ലാതെ കടന്നുവരികയായിരുന്നു ആ ബൈക്ക്. പുറകില്‍ വാഹനമുള്ളതു പോലും ശ്രദ്ധിക്കാതെയുള്ള ആ പാച്ചിലില്‍ രക്ഷയായത് വില്‍സണ്‍ന്റെ സംയമനം ഒന്നു മാത്രമാണ്. ബൈക്ക് മുന്നിലേക്കു കയറി വരുന്നതു കണ്ട വില്‍സണ്‍ ബ്രേക് ചവിട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, തുടര്‍ന്ന് ആ ജീവന്‍ രക്ഷിക്കാനായി വാഹനം പെട്ടെന്നു തന്നെ വലതുവശത്തേക്കു വെട്ടിക്കുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തെ കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് വില്‍സണിന്റെ സമയോചിതമായ ഇടപെടല്‍ പതിഞ്ഞത്.
താന്‍ കാരണം ഒരു ജീവന്‍ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണെന്ന് വില്‍സണ്‍. ബൈക്ക് യാത്രികന്റെ അശ്രദ്ധമായ പാച്ചിലിന്മേല്‍ അന്വേഷണം നടത്താമെന്ന് പോലീസുകാര്‍ അറിയിച്ചിട്ടുണ്ടെന്നും വില്‍സണ്‍ പറഞ്ഞു. പതിനാലു വര്‍ഷമായി കെഎസ്ആര്‍ടിസി ജീവനക്കാരനാണ് കണ്ണൂര്‍ സ്വദേശിയായ വില്‍സണ്‍.
സമൂഹമാധ്യമമാകെ വില്‍സണിന് അഭിനന്ദന പ്രവാഹമാണിപ്പോള്‍.
ബൈക്ക് യാത്രക്കാരന്‍ എങ്ങനെയെങ്കിലും െ്രെഡവറെ കണ്ടെത്തി നന്ദി അറിയിക്കാനുള്ള മനസ്സുണ്ടാകണമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. അപകടം സംഭവിച്ചിരുന്നെങ്കില്‍ ബൈക്ക് ബസിനടിയിലാവുകയും തെറ്റു ബൈക്ക് യാത്രികന്റേതാണെങ്കില്‍പ്പോലും കുറ്റം മുഴുവന്‍ ബസ് െ്രെഡവര്‍ കേള്‍ക്കേണ്ടി വരുമെന്നുമാണ് മിക്കവാറും പേരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha