ലോ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ദൃശ്യങ്ങള്‍ ലക്ഷ്മി നായര്‍ ആണ്‍കുട്ടികളെ കാണിച്ചതായി വിദ്യാര്‍ത്ഥിനി

ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റം മോശമാണെന്ന് ശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേരള ലോ അക്കാദമി ലോ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ആണ്‍കുട്ടികളെ കാണിച്ചതായി വിദ്യാര്‍ത്ഥിനിയുടെ ആരോപണം. കോളേജ് ഹോസ്റ്റലിലെ നാല് ക്യാമറയില്‍ ഒന്ന് ലോബിയിലും മറ്റൊന്ന് ഡയനിങ് ഹാളിലുമാണ്.
ഈ ക്യാമറകള്‍ പെണ്‍കുട്ടികള്‍ കുളിമുറിയില്‍ പോകുന്നതും വരുന്നതും കാണുന്ന രീതിയിലാണെന്ന് കുട്ടികള്‍ പറയുന്നു. ഈ ക്യാമറ ദൃശ്യങ്ങള്‍ ലക്ഷ്മി നായരുടെ ഫോണിലേയ്ക്കാണ് പോകുന്നതെന്നും ഈ ദൃശ്യങ്ങളുടെ ക്ലാരിറ്റി കണ്ടോ എന്ന് പറഞ്ഞ് മറ്റ് കുട്ടികളെ കാണിച്ചതായും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. തങ്ങളുടെ സ്വാഭിമാനത്തിനും സുരക്ഷയ്ക്കും ഒരു അദ്ധ്യാപിക ഇത്ര വിലയേ നല്‍കുന്നുള്ളോ എന്നും പെണ്‍കുട്ടികള്‍ ചോദിക്കുന്നു.
https://www.facebook.com/Malayalivartha


























