ഇടിമിന്നലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്കു പൊള്ളലേറ്റു ; ഒരാളുടെ നില ഗുരുതരം

ഇടിമിന്നലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്കു പൊള്ളലേറ്റു. ഒരാളുടെ നില ഗുരുതരമാണ്. വീട്ടിലെ വയറിങ്ങും ഇലക്‌ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. കൊച്ചറ മണിയംപെട്ടി അംഗന്‍വാടിക്കു സമീപം താമസിക്കുന്ന മുനിയാണ്ടിയുടെ മകന്‍ ശിവപാണ്ടി(29), മകള്‍ അമുത(25), മരുമകന്‍ മരുതപാണ്ടി(32) അമുതയുടെ മക്കളായ നിവാസ്(7), നിശാന്ത്(5), എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ഇവരെ പുറ്റടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമുതയുടെ കാലും ശരീരത്തിന്റെ ഒരു ഭാഗത്തും കാര്യമായ പൊള്ളലേറ്റു. വ്യാഴാഴ്ച െവെകുന്നേരം ആറരയോടെയാണ് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. മുനിയാണ്ടി പുറ്റടി ടൗണിലും ഭാര്യ വസന്ത നെടുങ്കണ്ടത്ത് ആശുപത്രിയിലും പോയിരുന്നതിനാല്‍ ഇടിമിന്നലില്‍ നിന്നു രക്ഷപ്പെട്ടു. മുനിയാണ്ടിയുടെ വീടിന് പിന്നിലെ മരത്തിനും ചുവട്ടില്‍ നിന്നിരുന്ന ഏല ചെടിക്കുമാണ് ഇടിവെട്ടേറ്റത്. ഏലച്ചെടികള്‍ മിന്നലില്‍ ചിന്നിച്ചിതറി. ഇതിന് സമീപം മണ്ണില്‍ വലിയ കുഴികള്‍ രൂപപ്പെട്ടു. വീടിനു പിന്നില്‍ ഉണ്ടായിരുന്ന രണ്ട് ആട്ടിന്‍ കൂടുകളില്‍ ഒന്ന് പൂര്‍ണമായും തകര്‍ന്നു.
മിന്നലില്‍ പൊള്ളലേറ്റവരെല്ലാം വീട്ടിനുള്ളിലായിരുന്നു. ബള്‍ബുകളെല്ലാം പൊട്ടിച്ചിതറി. ചിതറി വീണ ചില്ലുകഷണങ്ങള്‍ കൊണ്ട് മുറിഞ്ഞും പൊള്ളലേറ്റുമാണ് വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റത്. വീട്ടിലെ മിക്‌സി കഷണങ്ങളായി പൊട്ടിത്തെറിച്ചു. വീടിന്റെ ഭിത്തികള്‍ വിണ്ടു കീറുകയും അസ്ബറ്റോസ് ഷീറ്റുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. പൊളളലേറ്റവരെ വില്ലേജ് അധികൃതര്‍ സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha























