വ്യാപകമായിക്കൊണ്ടിരിക്കുന്ന ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികളെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജില്‍ തീവ്രയജ്ഞം

ഡെങ്കിപ്പനി പകരുന്നത് കൊതുകു കടിയിലൂടെയായതുകൊണ്ട് കൊതുകു നശീകരണത്തിനും ഉറവിട നശീകരണത്തിനുമുള്ള തീവ്ര പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. ജീവനക്കാരേയും രോഗികളേയും കൂട്ടിരുപ്പുകാരേയും പൊതുജനങ്ങളേയും ഉള്‍പ്പെടുത്തി വിവിധ ബോധവത്ക്കരണ പരിപാടികളും ഇതോടൊപ്പം നടപ്പാക്കി വരുന്നു. വിവിധതരം പകര്‍ച്ചപ്പനികള്‍ തടയുന്നതിന്റെ ഭാഗമായി മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 15ാം തീയതി മുതല്‍ മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നു. മെഡിക്കല്‍ കോളേജിലെ പകര്‍ച്ച വ്യാധി നിയന്ത്രണ പ്രതിരോധ സെല്ലിലെ (പീഡ് സെല്‍) െ്രെകസിസ് മാനേജ്‌മെന്റ് ടീമാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കൊതുകിന്റെ ഉറവിട നശീകരണം, കൂത്താടി നശീകരണം, കൊതുക് സാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ അവയെ നശിപ്പിക്കുന്നതിന് വേണ്ടി ഫോഗിംങ്ങ് നടത്തുക, കൊതുകുജന്യ രോഗങ്ങള്‍ തടയുക എന്നിവയാണ് ഈ ടീമിന്റെ ലക്ഷ്യം. മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി, മെഡിക്കല്‍ കോളേജ് ക്യാമ്പസ്, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പീഡ് സെല്‍ അസി. പ്രൊഫസര്‍ ഡി. മധുസൂദനനാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുമായി സഹകരിച്ച് ആഴ്ചതോറും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും രണ്ടാഴ്ചയിലൊരിക്കല്‍ അവലോകന യോഗം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തുവരുന്നു. ഇത്തരം പ്രവര്‍ത്തനത്തനങ്ങളിലൂടെ ഈ ക്യാമ്പസില്‍ നിന്നുണ്ടാകുന്ന പകര്‍ച്ചപ്പനികളുടെ എണ്ണം വളരെയേറെ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുണ്ടാകുന്ന മാലിന്യങ്ങള്‍ യഥാവിധി യന്ത്രത്തിന്റേയും മറ്റും സഹായത്താല്‍ സംസ്‌കരിച്ചു വരുന്നു. എന്നാല്‍ ശീചിത്ര, ആര്‍.സി.സി. തുടങ്ങിയ അനേക സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഈ ക്യാമ്പസില്‍ ആയിരക്കണക്കിന് ആള്‍ക്കാര്‍ കൊണ്ടുവരുന്ന ആഹാര അവശിഷ്ടങ്ങളും അവയുടെ പൊതികളും, സന്നദ്ധ സംഘടനകളും മറ്റും വിതരണം ചെയ്യുന്ന പൊതിച്ചോറിന്റെ അവശിഷ്ടങ്ങളുമെല്ലാം ഇവിടെ വലിച്ചെറിയുകയാണ് പതിവ്. സന്ദര്‍ശകര്‍, കച്ചവടക്കാര്‍ എന്നിവര്‍ അലക്ഷ്യമായി പാഴ്‌വസ്തുക്കളും മദ്യക്കുപ്പികളും വലിച്ചെറിയാറുമുണ്ട്. കൂടാതെ രാത്രികാലങ്ങളില്‍ പുറമേ നിന്നുള്ളവര്‍ പാഴ് വസ്തുക്കള്‍ ചാക്കുകളാക്കി ക്യാമ്പസില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇവ പലപ്പോഴും കുന്നുകൂടാറുണ്ടെങ്കിലും ഇതും സംസ്‌കരിക്കേണ്ട അധിക ചുമതലകൂടി മെഡിക്കല്‍ കോളേജിനേറ്റെടുക്കണ്ടി വരുന്നു. ആയതിനാല്‍ മെഡിക്കല്‍ കോളേജിനെ കൊതുക് വിമുക്ത മാലിന്യ വിമുക്ത ക്യാമ്പസാക്കാന്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വരുന്ന രോഗികള്‍, കൂട്ടിരുപ്പുകാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാവരും കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. ശരീരം പൂര്‍ണമായും മറയത്തക്ക രീതിയിലുള്ള വസ്ത്രധാരണം നടത്തുക, കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ വേണ്ടിയുള്ള ലേപനങ്ങള്‍ പുരട്ടുക എന്നീ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിക്കാനും അണുബാധ തടയാനും അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മതിയായ ചികിത്സാ സൗകര്യങ്ങള്‍, മരുന്നുകള്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യതയും ഉറപ്പു വരുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























