മുഖ്യശത്രു പിണറായി വിജയനെന്ന് മാവോയിസ്റ്റ് മുഖപത്രം

കേരളം തമിഴ്‌നാട്കര്‍ണാടക സംസ്ഥാനങ്ങള്‍ ഒന്നിക്കുന്ന ട്രെെ ജംഗ്ഷന്‍ വനമേഖലയിലെ മുഖ്യശത്രു കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സി.പി.ഐ(മാവോയിസ്റ്റ്) മുഖപത്രമായ 'കമ്മ്യൂണിസ്റ്റില്‍' വിമര്‍ശനം. പശ്ചിമഘട്ട മേഖല കമ്മിറ്റി ഈ മാസം പുറത്തിറക്കിയ ആദ്യലക്കത്തിലാണ് പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
പിണറായി കേരള മുഖ്യമന്ത്രി ആയതിന് പിന്നാലെ മാവോയിസ്റ്റു വേട്ട ശക്തമാക്കുകയും ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തതെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കിരിന്റെ അതേ നിലപാടാണ് കേരളസര്‍ക്കാരും തുടരുന്നതെന്നും പത്രം പറയുന്നു. ഭരണവര്‍ഗം കോണ്‍ഗ്രസ് ആയാലും ബി.ജെ.പി ആയാലും അവരെ ഉപയോഗിച്ചു വിപ്ലവ ശക്തികളെ ആക്രമിക്കുകയെന്നതാണു സി.പി.എം നയമെന്നും മുഖപത്രത്തില്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടതിന് ശേഷം പശ്ചിമഘട്ട മേഖലാ സമിതി കര്‍ണാടക സ്വദേശിയായ ബി.ജി.കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിച്ചു സായുധപ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണം ചെയ്യുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കേരള പൊലീസിന് നിര്‍ദേശം നല്‍കി. നിലമ്പൂരിലെ മാവോയിസ്റ്റു വേട്ടയ്ക്കു പക വീട്ടാനായി പൊലീസ് സ്‌റ്റേഷനുകള്‍, ഫോറസ്റ്റ് ഓഫിസുകള്‍ എന്നിവിടങ്ങള്‍ക്കു നേരെ ആക്രമണത്തിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha























