വിദ്യാഭാസ വായ്പ്പയെടുത്ത് കടത്തിലായവർക്ക് ആശ്വാസമേകുന്ന മാർഗനിർദ്ദേശങ്ങൾ

വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ബജറ്റില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസവായ്പാ തിരിച്ചടവ് സഹായപദ്ധതിയെക്കുറിച്ച് സംസ്ഥാന ധനവകുപ്പ് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഒന്‍പത് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസവായ്പകള്‍ക്കാണ് സഹായം. ആറുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും. നാല്‍പ്പത് ശതമാനത്തിനു മുകളില്‍ അംഗവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷികവരുമാന പരിധി ഒന്‍പതുലക്ഷം രൂപയാണ്.
ഇന്ത്യയിലെ അംഗീകൃത സാങ്കേതിക, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കാണ് ഈ പദ്ധതി . മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശം നേടിയവര്‍ക്കും അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കും പദ്ധതിയുടെ സഹായം ലഭിക്കില്ല. മാനേജ്‌മെന്റ് ക്വാട്ടയില്‍ നഴ്‌സിങ് കോഴ്‌സുകള്‍ക്ക് പ്രവേശം ലഭിച്ചവരെ സഹായപരിധിയില്‍ പെടുത്തിയിട്ടുണ്ട്.
2016 ഏപ്രില്‍ ഒന്നിന് മുന്‍പ് തിരിച്ചടവ് ആരംഭിച്ചവര്‍ക്കാണ് സഹായം ലഭിക്കുക. ആദ്യവര്‍ഷം 90 ശതമാനവും, രണ്ടാംവര്‍ഷം 75 ശതമാനവും, മൂന്നാംവര്‍ഷം 50 ശതമാനവും, നാലാംവര്‍ഷം 25 ശതമാനവും തുക സര്‍ക്കാര്‍ നല്‍കും.
നാലുലക്ഷം രൂപവരെ വിദ്യാഭ്യാസവായ്പ എടുത്തതും 2016 മാര്‍ച്ച് 31ന് മുന്‍പ് നിഷ്‌ക്രിയാസ്തിയായതുമായ വിഭാഗങ്ങളില്‍ സര്‍ക്കാര്‍ അടിസ്ഥാന തുകയുടെ 60 ശതമാനം സഹായം നല്‍കും. ബാക്കി 40 ശതമാനം വായ്പയെടുത്തയാള്‍ അടയ്ക്കണം. നേരത്തെ തുക അടച്ചിട്ടുണ്ടെങ്കില്‍ അത് നാല്‍പ്പത് ശതമാനത്തിലെ വിഹിതമായി കണക്കാക്കും.
നാലു ലക്ഷം രൂപയ്ക്കു മുകളില്‍ പരമാവധി ഒന്‍പത് ലക്ഷം രൂപ വരെ വായ്പ എടുക്കുകയും നിഷ്‌ക്രിയാസ്തിയായി മാറുകയും ചെയ്ത വിഭാഗങ്ങളില്‍ 50 ശതമാനം തുക, പരമാവധി 2.40 ലക്ഷം രൂപ, ബാങ്കുകളുടെ സമ്മതത്തോടെ പ്രത്യേക പാക്കേജില്‍പ്പെടുത്തി നല്‍കും.
വായ്പാകാലയളവില്‍ മരണപ്പെട്ടതോ അപകടംമൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാര്‍ഥികളുടെവായ്പയുടെ മുഴുവന്‍ പലിശയും ബാങ്ക് ഇളവ് ചെയ്യുമെങ്കില്‍ മുഴുവന്‍ വായ്പാ തുകയും സര്‍ക്കാര്‍ നല്‍കും.
https://www.facebook.com/Malayalivartha























