വിശന്നപ്പോള്‍ ഇരയെ ആക്രമിച്ച് തിന്നു... ഒടുവില്‍ അത് സംഭവിച്ചു

വിശന്നാല്‍ കണ്ണുകാണില്ല എന്നാണു പറയാറ്. എന്നാല്‍ കഴിക്കാന്‍ പോകുന്നതിനു മുന്‍പ് ആഹാരം എന്താണെന്ന് അറിഞ്ഞില്ലെങ്കില്‍ പണി പാളും. അത്തരം ഒരു അമളിയാണ് പാവം കടുവകുട്ടിക്ക്കിട്ടിയത്.
കുഴിത്തുറന്മ പേച്ചിപ്പാറ ഡാമിനു സമീപം കാട്ടിനുള്ളില്‍ കഴിഞ്ഞദിവസം കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പോസ്റ്റുമാര്‍ട്ടം ചെയ്തപ്പോളാണ് കാര്യം മനസിലായത് മുള്ളന്‍പന്നിയെ തിന്നപ്പോള്‍ മുള്ള് വയറ്റിനുള്ളില്‍ കുടുങ്ങിയതാണു മരണകാരണം.
തിരുനെല്‍വേലി ജില്ല കളക്കാട് മുണ്ടന്‍ത്തുറ പുലിസംരക്ഷണ കേന്ദ്രത്തിലെ പ്രത്യേക ഡോക്ടര്‍മാരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലാണു പോസ്റ്റ്‌മോര്‍ട്ടം നടന്നത്. അഞ്ചു വയസ്സു വരുന്ന പെണ്‍കടുവയാണു ചത്തത്.
https://www.facebook.com/Malayalivartha























