കോടതി കാത്തിരുന്നു, ഏഴാം വട്ടവും ഓള്‍ വന്നില്ല... അബ്‌ദുള്ളക്കുട്ടിക്ക് പേരുദോഷം മാത്രം ബാക്കി

അബ്‌ദുള്ളക്കുട്ടിക്ക് പേരുദോഷം മാത്രം ബാക്കിയാക്കി സരിത എസ് നായര്‍ വീണ്ടും കോടതിയിലെത്തിയില്ല. അബ്‌ദുള്ളക്കുട്ടിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ സരിത മൊഴി നല്‍കാത്തത് ഇത് ഏഴാമത്തെ തവണയാണ്. മൊഴി നല്‍കാതെ സരിത ഒഴിഞ്ഞുമാറുന്നതില്‍ കോടതി അതൃപ്‌തി രേഖപ്പെടുത്തി. മൊഴി എന്നു നല്‍കുമെന്നു സരിതയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. ജൂണ്‍ മൂന്നിന് മൊഴി നല്‍കാന്‍ തയാറാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഇനി അവസരം നല്‍കില്ലെന്ന് കോടതി കടുത്തഭാഷയില്‍ അറിയിക്കുകയും ചെയ്‌തു.
കോടതി പരിസരത്തുണ്ടായിരുന്നിട്ടും കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ സരിത ഹാജരായിരുന്നില്ല. പിന്നീട് മാധ്യമങ്ങളുടെ മുന്നിലെത്തി തെറ്റ് തന്റേതല്ലെന്നും നേരത്തെ കേസ് പരിഗണിച്ച കോടതിയുടെതാണെന്നും ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേസ് 27 -ലേക്കു മാറ്റിയിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാതെ വൈകുന്നേരം 4.30-ന് സരിത സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു.
അബ്‌ദുള്ളക്കുട്ടിക്കെതിരെ നിരവധി തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്ന സരിത ഇതില്‍ ഒന്നു പോലും ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha